Ala Podcast: LGBTQIA+ ആക്ടിവിസത്തിൻറെ രാഷ്ട്രീയ പാഠങ്ങൾ

ഈ പോഡ്‌കാസ്റ്റിൽ അലയോടൊപ്പം സംവദിക്കുന്നത് ബാംഗ്ലൂരിലെ മലയാളി LGBTQIA ആക്ടിവിസ്റ്റായ സുനിൽ മോഹൻ ആണ്. രണ്ടു ദശാബ്ദങ്ങളോളമുള്ള തൻ്റെ പൊതുപ്രവർത്തനത്തിലെ അനുഭവങ്ങൾ, കേരളത്തിലെ LGBTQIA രാഷ്ട്രീയത്തിന്റെ സങ്കീർണ്ണതകൾ എന്നീ വിഷയങ്ങളെക്കുറിച്ചു സുനിൽ സംസാരിക്കുന്നു.

സുനിൽ മോഹൻ

Listen on Google Podcasts   

ചർച്ചാവിഷയങ്ങൾ:

  • 01:00 – പൊതുപ്രവർത്തനത്തിലേക്കുള്ള സുനിലിൻറെ പ്രവേശനം, പ്രചോദനങ്ങൾ
  • 06:00 – LGBTQIA വ്യക്തികൾക്ക് “ക്രൈസിസ് ഇന്റെർവെൻഷ”നിനുള്ള ആവശ്യകത
  • 10:00 – NGOകളിലെ കപടരാഷ്ട്രീയം, ജാതീയത
  • 15:45 – പ്രണയിതാക്കൾക്കു വേണ്ട ക്രൈസിസ് ഇന്റെർവെൻഷൻ, കേരളത്തിലെ “സ്ത്രീകൾ” ആയ പ്രണയിതാക്കളുടെ ആത്മഹത്യകൾ
  • 18:00 – വേർതിരിവുകൾക്കപ്പുറമുള്ള ‘ഇന്റർസെക്ഷണൽ’ രാഷ്ട്രീയം
  • 22:10 – പ്രബല ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ LGBTQIA-വിരുദ്ധതയും ഫെമിനിസ്റ്റ്-LGBTQIA സഖ്യങ്ങളും
  • 25:20 – മലയാളി LGBTQIA വ്യക്തികളുടെ കുടിയേറ്റവും കേരളത്തിലെ പുരോഗമനവാദത്തിൻറെ വൈരുദ്ധ്യങ്ങളും
  • 29:00 – കേരളത്തിലെ ട്രാൻസ്‌ജെൻഡർ പോളിസി, സഹയാത്രിക
  • 31:15 – ട്രാൻസ്‌ജെൻഡർ സ്ത്രീകളുടെ ദൃശ്യത, ട്രാൻസ്‌ജെൻഡർ പുരുഷന്മാരുടെ അദൃശ്യത
  • 34:00 – ലൈംഗീക തൊഴിലും, സദാചാരവും, ട്രാൻസ്‌ജെൻഡർ വിരുദ്ധതയും
  • 37:30 – ട്രാൻസ് പുരുഷന്മാരുടെ പ്രത്യേക സാഹചര്യങ്ങൾ
  • 40:15 – LGBTQIA+ രാഷ്ട്രീയമെന്നാൽ ‘ലൈംഗീക-ലിംഗഭേദ’ രാഷ്ട്രീയം മാത്രമാണോ?
  • 43:00 – രാഹി എന്ന സംഘടനയുമായുള്ള സുനിലിൻറെ ഇപ്പോഴത്തെ പ്രവർത്തനം
  • 47:15 – LGBTQIA+ രാഷ്ട്രീയത്തെക്കുറിച്ചു പൊതുധാരയും കമ്യുണിറ്റിയും ഓർക്കേണ്ടത്

കുറിപ്പുകൾ

  1. AFAB – ജനിക്കുമ്പോൾ തന്നെ നിർണ്ണയിക്കുന്ന സെക്സ് ആണ് സമൂഹത്തിൽ നമ്മുടെ ജെണ്ടർ സ്വത്വവും നിശ്ചയിക്കുന്നത്. ജെൻഡറും ലൈംഗീകാവയവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഈ മുൻവിധി ഏറ്റവുമധികം ബാധിക്കുന്നതു ട്രാൻസ്‌ജെൻഡർ, ജെണ്ടർക്വിയർ, ഇന്റർസെക്സ് സ്വത്വങ്ങളുള്ളവരെയാണ്. ജനിക്കുമ്പോൾ “ഫീമെയിൽ” ലിംഗം നിർണ്ണയിക്കപ്പെട്ടവർ എല്ലാവർക്കും “സ്ത്രീ” എന്ന ജെണ്ടർ സ്വത്വമാണെന്ന മുൻവിധിയില്ലാതെ അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ‘assigned female at birth’ (AFAB) അല്ലെങ്കിൽ ‘female-assigned’. വ്യത്യസ്ത സ്വത്വങ്ങളുള്ള, എന്നാൽ ജനിക്കുമ്പോൾ ഫീമെയിൽ സെക്സ് കല്പിക്കുന്നവരായവർ പൊതുവായി സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുവാനാണ് ഈ പദം കൂടുതലും പ്രയോഗിക്കുന്നത്. LGBTQIA+ പദങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ ഈ പദാവലി വായിക്കുക.
  2. സുനിൽ മോഹനും കൂട്ടരും എഴുതിയ Towards Gender Inclusivity: A Study on Contemporary Concerns around Gender” എന്ന പുസ്തകം (Alternative Law Forum, 2013) വായിക്കാൻ ഈ ലിങ്ക് സന്ദർശിക്കുക.
  3. സുനിൽ സൂചിപ്പിക്കുന്ന ഫെമിനിസ്റ്റുകളെക്കുറിച്ചു കൂടുതൽ അറിയാൻ:
  • ദീപ വാസുദേവൻ: V. N., Deepa. ‘Queering Kerala: Reflections on Sahayatrika’, In Because I Have a Voice: Queer Politics in India, edited by Arvind Narrain and Gautam Bhan, 175-196. New Delhi: Yoda Press, 2005.
  • രേഷ്മ ഭരദ്വാജ്: ഭരദ്വാജ്, രേഷ്മ (ed.), മിഥ്യകൾക്കപ്പുറം സ്വവർഗ ലൈംഗീകത കേരളത്തിൽ. കോട്ടയം: ഡി സി ബുക്ക്സ്, 2004.
  • ഷീനാ ജോസ്: ചേലൂർ, ശരത്. ‘ഷീനാ ജോസ്: പെണ്ണിൻ്റെ ലോകങ്ങൾ, കാലങ്ങൾ.’ ട്രൂ കോപ്പി തിങ്ക് (ബ്ലോഗ്), 16 നവംബർ 2020.
  • മിനി സുകുമാർ: Sukumar, Mini and J. Devika. ‘Making Space for Feminist Social Critique in Contemporary Kerala’. Economic and Political Weekly 41, no. 42 (October 2006).

പ്രൊഡ്യൂസർ: ഹരികൃഷ്ണൻ എസ്.; അഭിമുഖം: ശില്പ മേനോൻ

അതിഥിയെക്കുറിച്ച്‌: LGBTQIA+ കമ്യുണിറ്റിയുടെ അവകാശങ്ങൾക്കായി, പ്രത്യേകിച്ച് ട്രാൻസ് പുരുഷന്മാരുടെ അവകാശങ്ങൾക്കായി ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് ആണ് സുനിൽ മോഹൻ. പ്രതികൂല സാഹചര്യങ്ങളിൽ വീടുവിട്ടിറങ്ങുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുന്ന ‘രാഹി’ എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാൾ. സംഗമ, സഹയാത്രിക,ലെസ്‌ബിറ്റ് എന്നീ ഇന്ത്യൻ LGBTQIA+ സംഘടനകളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

In this episode, we have Sunil Mohan, a Bangalore-based LGBTQIA activist. Sunil speaks to us about two-decade-long experience as an activist in the public domain and the complexities of LGBTQIA politics in Kerala.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.