അല

അല എന്ന മലയാളം വാക്ക് തിര, വീചി തുടങ്ങിയ നിരന്തരമായുണ്ടാകുന്ന വസ്തുതകളെ സൂചിപ്പിക്കാനാണുയുപയോഗിക്കുന്നത്. പ്രകൃത്യാ അഥവാ മനുഷ്യനിർമിതമായ സംഭവങ്ങൾ ഉണ്ടാക്കുന്ന ഒരു മാറ്റവും അതേത്തുടർന്നുണ്ടാകുന്ന പ്രതികരണങ്ങൾ, ആശയങ്ങൾ, ചിന്തകൾ എന്നിവയെ ‘അല’യായി കരുതാവുന്നതാണ്. ‘അലയൊലികളെ’ സമയമോ സ്ഥലമോ ബാധിക്കുന്നില്ല, ജലപ്പരപ്പുകളിലൂടെയും, വായുവിലൂടെയും ഭൂമിയിലൂടെയും മനസിലൂടെയും അത് നിരന്തരം സഞ്ചരിക്കുന്നു. ‘അലയുക’ എന്ന പദത്തിന്റെ മൂലപദവും ‘അല’യാണ്.

ഈ രണ്ടു അർത്ഥങ്ങളാണ് ‘അല’ ബ്ലോഗിനെ നിർവചിക്കുന്നത്. നൈസർഗികമായ ചിന്തകൾക്ക് സ്വതന്ത്രമായി ഒഴുകുന്നതിനോടൊപ്പം കേരളസമൂഹത്തിന്റെ വിശാലവും വൈവിധ്യങ്ങളും നിറഞ്ഞ ഭാവങ്ങളെ അന്വേഷിക്കാനുമാണ് ‘അല’യുടെ ലക്‌ഷ്യം. ‘കേരളം’ എന്ന ഭൂമിശാസ്ത്രപരമായ ഒരു അതിർവരമ്പ് മാത്രമേ ഞങ്ങളെ പരിമിതപ്പെടുത്തുന്നുള്ളു. ഉത്തരങ്ങൾക്കു പകരം ചോദ്യങ്ങളുന്നയിക്കാനും, പൊള്ളയായ പ്രഭാഷണങ്ങളിലുപരി വിശ്വാസങ്ങളിലൂന്നിയുള്ള തുറന്ന സംഭാഷങ്ങളിലേർപ്പെടാനുമാണ് ‘അല’ ശ്രമിക്കുന്നത്.

കേരള സ്കോളർസ്‌ ഇ-ഗ്രൂപ്പാണ്അല‘യ്ക്ക് പ്രചോദനം. കേരളാ സ്കോളർസ്‌ നെറ്വർക്കിൻറെ ഭാഗമായിരുന്ന അല 2022 ൽ ഇപ്പോഴത്തെ ഡൊമൈനിലേക്കു മാറി ഒരു സ്വതന്ത്ര സംരംഭമായി പ്രവർത്തിച്ചു വരുന്നു.

സ്വന്തമായ അഭിപ്രായമുള്ള എല്ലാവരും ഈ വേദിയെ പ്രയോജനപ്പെടുത്തുമെന്നു അല പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ചും
കേരളത്തിന്റെ സമകാലികമോ ചരിത്രപരമോ ആയ വിഷയങ്ങളിൽ ബന്ധപ്പെട്ട തനതു സൃഷ്ഠികളുടെ സ്വയം സമർപ്പണമാണ് അല പ്രോത്സാഹിപ്പിക്കാനാഗ്രഹിക്കുന്നത്. ഇവ മലയാളത്തിലോ ഇംഗ്ലീഷിലോ ആവാം.

എന്ത്കൊണ്ട് അല ?

ഓൺലൈൻ മാധ്യമങ്ങൾക്കു യാതൊരു ക്ഷാമവുമില്ലാത്ത ഇക്കാലത്തു എന്തുകൊണ്ട് അല എന്ന ചോദ്യവും പ്രസക്തമാണ്.

കേരളത്തിനെക്കുറിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് വൈവിധ്യമാർന്ന വിഭവങ്ങളുടെ, അതും കൃത്യമായ അവലോകനം നടത്തപ്പെട്ട ഒരു ശേഖരം എന്ന നിലയിൽ ‘അല’ മറ്റു മാധ്യമങ്ങളെക്കാൾ വേറിട്ട് നിൽക്കുന്നതായിരിക്കും.

കേരളത്തിലെ ഭാഷകൾ, ഉത്സവങ്ങൾ, സംസ്കാരങ്ങൾ, ഇവ പ്രതിപാദിക്കുന്ന ചിത്രങ്ങൾ, കേരള – രാഷ്ട്രീയ നിലപാടുകൾ – സാമ്പത്തിക അവലോകനങ്ങൾ ഇവയുടെ ചർച്ചകൾ എന്നിവയൊക്കെ പരിചയപ്പെടുത്തുന്ന ഒരു ഇടമായി അല പരിണമിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെ.

– ബ്ലോഗ് പത്രാധിപർ.

[അല ഒരു ചർച്ചാവേദിയാണ്. ഇവിടെ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ള അഭിപ്രായങ്ങൾ / പ്രതികരണങ്ങൾ എല്ലാം അത് എഴുതിയവരുടേതാണ്, ബ്ലോഗ് പത്രാധിപരുടേതല്ല. അലയിൽ പ്രസിദ്ധികരിച്ചതുകൊണ്ട് ബ്ലോഗ് പത്രാധിപർ ഈ അഭിപ്രായങ്ങളോട് / പ്രതികരണങ്ങളോട് യോജിക്കുന്നു / അനുകൂലിക്കുന്നു എന്ന് അർത്ഥമില്ല. [email protected] എന്ന ഇമെയിൽ വിലാസത്തിൽ നിങ്ങളുടെ പ്രതികരണങ്ങൾ ബ്ലോഗ് പത്രാധിപരെ അറിയിക്കാം.]

പ്രതികരണ നയം:  ലേഖനങ്ങളേക്കുറിച്ചുള്ള വായനക്കാരുടെ പ്രതികരണങ്ങൾ ക്ഷണിക്കുന്നു.  പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.