Call for Malayalam Editor

THIS CALL IS NOW CLOSED


ഇംഗ്ലീഷിലും മലയാളത്തിലുമുള്ള എഴുത്തുകൾക്ക് ഒരേ പ്രാധാന്യം കൊടുക്കുന്ന ഞങ്ങളുടെ വോളൻ്ററി എഡിറ്റോറിയൽ സംഘത്തിന്റെ ഭാഗമാകാനായി മലയാളത്തിൽ പ്രാവിണ്യമുള്ള വ്യക്തികളെ ക്ഷണിക്കുന്നു. വേതനമില്ലെങ്കിലും പല മേഖലകളിലുള്ള ലേഖകരോടൊപ്പം അടുത്ത് പ്രവർത്തിക്കുവാനും, പ്രസിദ്ധീകരണ മേഖലയിൽ കൂടുതൽ അനുഭവമാർജ്ജിക്കുവാനുമുള്ള അവസരങ്ങൾ അല പ്രവത്തനങ്ങളിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

ജോലി വിവരണം: പ്രതിശ്രുത ലേഖകരിൽ നിന്നും എഴുത്തുകൾ ക്ഷണിക്കുക, അക്കാദമിക്ക് ഭാഷയിൽ ഉള്ള മലയാള ലേഖനങ്ങൾ ലഘൂകരിക്കുക, ലേഖകരിൽ നിന്നും ലഭിക്കുന്ന ഡ്രാഫ്റ്റുകൾ അവരോടൊപ്പം പ്രവർത്തിച്ചു അവ സ്പഷ്ടവും വായനപ്രിയവും ആണെന്ന് ഉറപ്പുവരുത്തുക – ഇതെല്ലാം ആണ് മലയാളം എഡിറ്ററുടെ പ്രധാന ചുമതലകൾ. ഒരു മാസത്തിൽ ഏതാണ്ട് 12 മണിക്കൂറോളം അല പ്രവർത്തനങ്ങൾക്കായി ചിലവഴിക്കാൻ സാധിക്കണം. വേർഡ്പ്രസ്സ് സൈറ്റ് ഉപയോഗിക്കാനുള്ള അറിവ്, സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള പരിചയം, ഗൂഗിൾ ഡോക്യൂമെന്റസ്, മൈക്രോസോഫ്ട് വേർഡ് എന്നീ ആപ്പ്ളിക്കേഷനുകൾ ഉപയോഗിച്ചുള്ള പരിചയം – ഇതെല്ലാം അഭികാമ്യമാണെങ്കിലും പരിചയമില്ലാത്തവർക്കു ഞങ്ങൾ പരിശീലനം നൽകുന്നതായിരിക്കും.

അപേക്ഷിക്കുവാൻ താൽപ്പര്യമുള്ളവർ ala@keralascholars.org ലേക്ക് താഴെപ്പറഞ്ഞിരിക്കുന്ന രേഖകൾ അയച്ചുതരിക:

  1. ഇമെയിൽ സബ്ജെക്റ്റിൽ “Application for Malayalam Editor” എന്ന് രേഖപ്പെടുത്തുക;
  2. ഈ പദവിക്ക് താങ്കളെ അർഹരാക്കുന്ന പ്രവർത്തനപരിചയം, വ്യക്തിഗുണങ്ങൾ എന്നിവയെക്കുറിച്ചു 300-400 വാക്കുകളിൽ മലയാളത്തിലോ ഇംഗ്ലീഷിലോ ഒരു കുറിപ്പ്;
  3. മലയാളത്തിലെ എഴുത്തിന്റെ ഒരു സാമ്പിൾ;
  4. റെസ്യുമെ അല്ലെങ്കിൽ സി. വി. (optional)

കേരളത്തിലുള്ള പൊതുസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ; LGBTQIA+ വ്യക്തികൾ; ദളിത്, ബഹുജൻ, ആദിവാസി പശ്ചാത്തലത്തിലെ വ്യക്തികൾ; സ്ത്രീകൾ; ഡിസബിലിറ്റി ഉള്ളവർ എന്നിവരിൽ  നിന്നുമുള്ള അപേക്ഷകൾ അല പ്രത്യേകം ക്ഷണിക്കുന്നു.

ചോദ്യങ്ങളുണ്ടോ? ala@keralascholars.org ൽ ഞങ്ങളുമായി ബന്ധപ്പെടുക.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.