Pothikkettu – Issue 75

Pothikkettu is a monthly editorial that ‘wraps up’ the issue for our readers. This time, we present our year-end issue and look back upon the year.

 

ഇക്കഴിഞ്ഞ നവംബർ ഒന്നിന് അല ആറ് വർഷം പൂർത്തീകരിച്ചു. ഇതുവരെ ഞങ്ങളോടൊപ്പം നിന്ന വായനക്കാർക്കും, ലേഖകർക്കും, വഴികാട്ടികൾക്കും ഞങ്ങളുടെ നന്ദി.

2024 അലയുടെ പൊതിക്കെട്ടിൽ കുറച്ച് വിഭവങ്ങൾ പുതുതായി ചേർന്ന വർഷമാണ്. സ്വദേശാഭിമാനി പത്രം ആർക്കൈവ് ചെയ്യുന്ന ലേഖനങ്ങൾ ഒരു കമൻ്റോടെ പുനഃപ്രസിദ്ധീകരിക്കലായിരുന്നു ഇവയിലൊന്ന്. വർഷാവസാനം വിദ്യാഭ്യാസത്തെ മുൻനിർത്തി ഞങ്ങളുടെ പോഡ്‌കാസ്റ്റ് പരമ്പരയുടെ മൂന്നാം സീസൺ ആരംഭിക്കാനും അലയ്ക്ക് സാധിച്ചു. അലയുടെ വായനക്കാരുടെ എണ്ണം വർധിച്ച ഒരു വർഷമാണ് 2024. വർഷാവർഷം നടത്താറുള്ള എഴുത്ത് വർക്ക്ഷോപ്പ് ഈ വർഷം നടത്താൻ സാധിച്ചില്ലെങ്കിലും 2025 കലണ്ടറിൽ തീർച്ചയായും അലയുടെ വർക്ഷോപ്പിനായി നിങ്ങൾക്ക് സ്ഥലം മാറ്റിവയ്ക്കാം.

Ala’s all-time statistics for site views.

ഈ ലക്കത്തിൽ അല ‘ജഡ്ജിയ്ക്ക് ജാതിയില്ല’ എന്ന തലക്കെട്ടിൽ സ്വദേശാഭിമാനിയിൽ വന്ന പത്രാധിപക്കുറിപ്പാണ് അവലോകനം ചെയ്യുന്നത്. 1909 ൽ പുറത്തുവന്ന, ജഡ്ജിൻ്റെ നിക്ഷ്പക്ഷത എത്രത്തോളം പ്രധാനമാണെന്ന് ഊന്നിയ ഈ ലേഖനം, ദൈവനാമത്തിൽ വിധി പറയുന്ന പുതിയ കാലത്തും വളരെയേറെ പ്രസക്തമായിരിക്കുന്നു.

കേരള വിദ്യാഭ്യാസ മേഖലയെ കുറിച്ച് ഒരു സംഭാഷണ പരമ്പരയ്ക്ക് തുടക്കമിടുകയാണ് ഈ ലക്കത്തിലൂടെ അല. ആദ്യമായി ഈ വിഷയത്തിൽ സംസാരിച്ചത്, കണ്ടസ്റ്റഡ് ചൈൽഡ്ഹുഡ്: കാസ്റ്റ് ആൻഡ് എഡ്യൂക്കേഷൻ ഇൻ കേരള എന്ന പുസ്തകത്തിൻ്റെ രചയിതാവ് ദിവ്യ കണ്ണൻ ആയിരുന്നു. കേരളത്തിലെ പ്രൊട്ടസ്റ്റൻ്റ് മിഷൻ സ്കൂളുകളുടെ പൈതൃകത്തെക്കുറിച്ചും ബ്രിട്ടീഷ് ഭരണകൂടവുമായുള്ള അവരുടെ ബന്ധവും, ജാതി, മത സമൂഹങ്ങളുമായുള്ള അവരുടെ ഇടപഴകലുകളും, കൊളോണിയൽ കേരളത്തിലെ ബാല്യകാല സൃഷ്ടികളെ എങ്ങനെ സ്വാധീനിച്ചു എന്നത് അന്വേഷണമാണ് ഈ സംഭാഷണം.

പുതുവത്സാരാശംസകളോടെ,

ala logo


 

This November first, Ala turned six! Thank you to all our readers, contributors, mentors, and well-wishers  who have stayed with us on this journey.

In 2024, we added a few new items to our knapsack [pothikkettu]. One of these is a series where we republish articles from the recently set-up digital archive of The Swadeshabhimani, a major historical newspaper, with a comment note from our editorial team. We also got started with season 3 of our podcast series, this time with a focus on education in Kerala. Ala’s readership continued its steady rise in 2024. We could not organize our annual writing workshop this year, but make room in your calendars for one in 2025!

Ala’s all-time statistics for site views.

In this issue, we take up an editorial in Swadeshabhimani titled, ‘ A Judge Has No Caste’. Published in 1909, the article, which emphasises how important the impartiality of a judge is, remains relevant in an era where judgements are passed in the name of God.

With this issue, Ala is starting a series of conversations on Kerala’s education sector. In this episode, Divya Kannan, author of Contested Childhoods: Caste and Education in Kerala, joins us to narrate a fascinating history of schooling in Kerala. We explore the legacy of Protestant Mission schools in Kerala and how their engagements, undergirded by their interactions with the British State, and caste and religious communities, informed childhood-making in colonial Kerala.

Enjoy this month’s offerings, and have a great new year!

ala logo

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.