On Free and Mandatory Primary Education

The idea that education should be free and compulsory in Kerala was in circulation as early as 1904. Although a significant elite majority were in agreement with this proposal, the article below shows how the idea of free education in State-owned schools was identified as a hindrance to good education. The prefatory note below is by Deepti Sreeram. The article was published in The Svadesabhimani in 1909.

 

Editor’s Note: This is the first in a series of articles from The Svadeshabhimani republished on Ala, with permission from the Vakkom Moulavi Foundation Trust (VMFT). www.svadesabhimani.com contains the digital archive of the celebrated historical newspaper The Svadesabhimani (1905-1910). It was published by Vakkom Mohammed Abdul Khader Moulavi (1873-1932), the renowned journalist, intellectual and social reformer in the erstwhile princely state of Travancore. The newspaper became famous for its trenchant critique of government corruption and for championing public accountability and the rights of the people. With news about social and political debates,  the Indian national movement and international events, it provides a window into a formative period of history. The archive contains the original articles in Malayalam as well as translations in English. The digitization and translation have been done by VMFT (www.vmft.org)


The debate on whether primary education should be mandatory takes an interesting turn in this excerpt given below. With the announcement of the State making primary education mandatory to all while bearing the cost of the expenses, there were some predictable outcries. In this excerpt, the outcry touches upon a few concerns that continue to echo in the contemporary debates on education in Kerala. For example, the authors note that the state of government schools particularly its infrastructure is not conducive to children. Second, they also argue how such poorly maintained institutions may instil bad values in children instead of making them educated. A version of this argument is in circulation when government schools are repeatedly highlighted for their lack of infrastructure. 

It is also significant to note how the authors contrast the poor salaries paid to the teachers against the new law that stipulates free primary education to students. According to the authors, without making the situation of teachers any better, the move to make primary education free to students may not lead to any form of goodness. It is important to consider this conversation in relation to how the teachers were primarily upper-caste. By underlining the woes of the poorly paid upper-caste teachers and by describing the free education as “prasadam”, the authors indicate their disdain towards education becoming accessible to all. Moreover, the emphasis on the financial loss that schools running on grants may incur, suggests an overwhelming discomfort with public schools taking over schools running on grants. An important aspect of this form of public discourse was to also code it with the values that may be lost should the State make education more equitable. For instance, the argument that not all students studying in public schools are ‘pavapettavar’ shows how the authors imagine the students to be consumers of freebies. While the article exhorts the importance of education while comparing it with other countries, it also explains how a free education may not necessarily lead the state upwards. 

Readers who go through this excerpt may notice how several of the sentiments raised by the authors are currently in circulation, particularly in relation to the debate on reservation in education.


പ്രാഥമിക വിദ്യാഭ്യാസം
[Published in The Svadeshabhimani in December 10, 1909]

(1)

ഇപ്പോൾ ഗവര്‍ന്മേണ്ടിൽ നിന്നും ഉണ്ടായിട്ടുള്ള വിദ്യാഭ്യാസ നിയമങ്ങളെ വായിക്കുന്നവരിൽ ചിലർ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം, പ്രജകൾക്ക് പ്രസാദമായി നൽകുവാൻ നിശ്ചയിച്ചിരിക്കുന്നു എന്ന് ഭ്രമിച്ചേക്കുവാൻ തരമുണ്ട്. ഗവര്‍ന്മേണ്ട് സ്കൂളുകളിലെ ആദ്യത്തെ നാലു ക്ലാസ്സുകളിലും പഠിക്കുന്ന കുട്ടികൾ, അതിലേക്കായി സർക്കാരിന് ഫീസ് കൊടുക്കേണ്ടതായിട്ടില്ല എന്ന് ഒരു വകുപ്പ്, പുതിയ വിദ്യാഭ്യാസ നിയമങ്ങളിൽ ചേർത്തിട്ടുള്ളത് വാസ്തവം തന്നെ. പ്രാഥമിക പാഠശാലകളുടെ യഥാർത്ഥ സ്ഥിതിയെ അറിഞ്ഞിട്ടുള്ളവർ ഇതൊരു അനുഗ്രഹമായിട്ടു വിചാരിക്കുമോ എന്ന് ഞങ്ങൾക്കു സംശയമുണ്ട്. ആ പാഠശാലകളിൽ വിശേഷിച്ചും സർക്കാർ വകയായിട്ടുള്ളവയിൽ കുട്ടികളെ അയക്കുന്നതിൽ കുട്ടികൾക്ക് ഉണ്ടാകുന്ന ദോഷങ്ങളെ പരിഗണനം ചെയ്തു കൂടുന്നതല്ലാ. കന്നുകാലികളെ സൂക്ഷിക്കുന്നതിന് നല്ല കൃഷിക്കാർ ഉണ്ടാക്കുന്ന കെട്ടിടങ്ങൾ ഈ പ്രാഥമിക പാഠശാലകളെക്കാൾ അധികം നല്ലവയായിരിക്കും. പഠിപ്പിക്കുവാൻ വേണ്ട ഉപകരണങ്ങൾ വേണ്ടപോലെ യാതൊരു പ്രാഥമിക പാഠശാലയിലും ഇല്ല. ബാലന്മാർ, ഈ പാഠശാലകളിൽ ചെന്നുചേർന്ന് അവിടെ നിന്നും അഭ്യസിക്കുന്ന ദുശ്ശീലങ്ങൾ തന്നെ അവരുടെ ഭാവിയിൽ അവർക്കു വലിയ ചുമടായിരിക്കും. അധ്യാപകന്മാർക്ക് ഇപ്പോൾ സിദ്ധിച്ചിട്ടുള്ള ഏഴു രൂപ കൊണ്ട് വയറു നിറയെ ഉണ്ണുവാനും, ദേഹത്തെ വൃത്തിയായി സൂക്ഷിക്കുവാനും, ശരിയായ ശുഭ്രവസ്ത്രങ്ങളെക്കൊണ്ട് ദേഹത്തെ മറയ്ക്കുവാനും, വേണ്ട സാധനങ്ങളെ വാങ്ങുവാനും മതിയാകുന്നതല്ല. അധ്യാപകന്മാരുടെ സ്ഥിതിയെ നന്നാക്കാതെ, ഈ ഏർപ്പാടു കൊണ്ട് യാതൊരു ഗുണവും നാട്ടുകാർക്ക് സിദ്ധിക്കുവാനില്ല. വിശേഷിച്ചും, സർക്കാർ പാഠശാലകളിൽ മാത്രം, ഫീസ് കൂടാതെ ഒന്നും രണ്ടും മൂന്നും നാലും ക്ലാസ്സുകളിലെ കുട്ടികളെ പഠിപ്പിക്കുമ്പോൾ ആ ക്ലാസ്സുകളിൽ ഫീസ് കൂടാതെ പഠിപ്പിക്കുവാൻ നിർബന്ധമില്ലാത്ത ഗ്രാന്‍റ് സ്കൂളുകളെ സർക്കാർ സ്കൂളുകളോടു പരസ്പരം ഇപ്പോഴത്തെപ്പോലെ മത്സരിക്കുവാനും, അതു ഹേതുവായിട്ടു സ്കൂളുകളുടെ പൊതുവെ ഉള്ള അവസ്ഥ നിർദ്ധിഷ്ട ഫലത്തെ ഉൽപ്പാദിപ്പിക്കാതെ ഇരിക്കുവാനും സൗകര്യം ധാരാളമുള്ള ഗ്രാന്‍റു സ്കൂളുകളിൽ, ഫീസ് ചുമത്താതെയിരുന്നാൽ മാനേജർമാർക്ക് വാധ്യാന്മാരുടെ ശമ്പളത്തിന് വേണ്ട തുക മാസം തോറും ലഭിക്കുന്നതല്ല. ഇപ്പോൾ തന്നെ ഗ്രാന്‍റ് സ്കൂളുകളെ അപേക്ഷിച്ച് സര്‍ക്കാര്‍  സ്കൂളുകളോട് ഗവര്‍ന്മേണ്ട് ഒരു വക ദാക്ഷിണ്യം കാണിക്കുന്നുണ്ട്. ഗ്രാന്‍റ് സ്‌കൂളുകളിൽ ഗവര്‍ന്മേണ്ട്  ആവശ്യപ്പെടുന്ന ഉപകരണങ്ങളും മറ്റു സർക്കാർ സ്‌കൂളുകളിൽ വേണ്ടതാണെന്ന് ഗവര്‍ന്മേണ്ടിന്  ഇതേവരെ തോന്നിയിട്ടില്ല.  ഗവര്‍ന്മേണ്ടിന്   വിദ്യാഭ്യാസ വകുപ്പിനോട് ഒരുവക അനാദരവ് പണ്ടേ ഉണ്ട്. സർക്കാരിലേക്ക് നികുതി ഉണ്ടാക്കുന്ന എക്‌സൈസ്, രജിസ്‌ട്രേഷൻ, ജുഡീഷ്യൽ ആദിയായ വകുപ്പുകളെ ആദരിക്കുന്നതു പോലെ, വിദ്യാഭ്യാസ വകുപ്പിനെ ആദരിക്കുന്നില്ല എന്നത് പരസ്യമായ സംഗതിയാണ്. രാജാ സർ ടി. മാധവരായർ ദിവാൻജിയുടെ കാലത്താണ് പ്രാഥമിക പാഠശാലകൾ ആദ്യമായി തിരുവിതാംകൂറിൽ തുറക്കപ്പെട്ടത്. അന്ന് എല്ലാ കുട്ടികളും 4 ചക്രം വീതം ഫീസ് കൊടുക്കേണ്ടതായിട്ടുണ്ടായിരുന്നു. രാമാരായർ ദിവാൻജിയുടെ കാലത്ത് കീഴ് രണ്ടു ക്ലാസ്സുകളുടെയും ഫീസ് കൊടുക്കേണ്ടുന്ന നിബന്ധനയിൽ നിന്നും ഒഴിച്ചു. ഈ നിബന്ധനയെ തന്നെ അങ്ങോട്ടും, ഇങ്ങോട്ടും, അടിയിലും, താഴെയും ആയി മറിച്ചതല്ലാതെ ഗണനീയമായ ഒരു ഭേദം ഉണ്ടാകുന്നത് ഇപ്പോൾ ആണ്. ആ ഗുണവും ഗ്രാന്‍റ്  സ്‌കൂളുകൾക്ക് സിദ്ധിയ്ക്കുവാൻ പാടില്ലെന്ന് ഗവര്‍ന്മേണ്ട്  ശഠിക്കുന്നത് കുറെ കഷ്ടമാണ്; എന്നാലും കാലക്രമം കൊണ്ട് ഈ ഗുണത്തെ ഗ്രാന്‍റ്  സ്‌കൂളുകൾക്കും നൽകിയേക്കാം എന്നു വിചാരിച്ചു ഇപ്പോൾ ആശ്വസിക്കാം.

സാധാരണ ഈ കാലത്ത് പ്രാഥമിക വിദ്യാഭ്യാസത്തെ സംബന്ധിച്ച് പല മതങ്ങളും സർവ്വ പരിഷ്കൃത ദേശങ്ങളിലും പ്രബലപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട്, ജർമ്മനി ആദിയായ രാജ്യങ്ങൾ വിദ്യാഭ്യാസ വിഷയത്തിൽ മുമ്പിട്ടു നിൽക്കുന്നു. അവയോട് നമ്മുടെ തിരുവിതാംകൂറിനെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ തിരുവിതാംകൂർ എത്രയോ താണ നിലയിൽ നിൽക്കുന്നു. പുതിയ ഏർപ്പാട് നോക്കിയതിന്‍റെ ശേഷം പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് തന്നെ ഗവര്‍ന്മേണ്ട് ധരിച്ചിട്ടുണ്ടെന്നു വിചാരിക്കുവാൻ യാതൊരു മാർഗ്ഗവും കാണുന്നില്ല. ഡോക്ടർ മിച്ചലിനെ ഡയറക്ടർ ആക്കിയതോടുകൂടി പല ഗുണങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിനും അതിൻ്റെ പ്രചാരത്തിനും സിദ്ധിയ്ക്കുമെന്നു ഞങ്ങൾ ആശിച്ചിരുന്നു. അദ്ദേഹത്തിന് നാട്ടുകാരുടെ സ്ഥിതിയെ അറിയുന്നതിന് ശക്തിയില്ലാഞ്ഞിട്ടോ, വേണ്ട ഉപദേശം നൽകുവാൻ ദേശ പരിചയമുള്ള ആളുകൾ ഉദ്യോഗസ്ഥന്മാരായി അദ്ദേഹത്തിൻ്റെ കീഴിൽ ഇല്ലാഞ്ഞിട്ടോ എന്തോ, ഈ നൂതന ഏർപ്പാട് പ്രാഥമിക വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഗുണത്തിൽ അധികം ദോഷത്തെയാണ് ഉണ്ടാക്കുന്നതെന്നു പറയാതെ നിർവാഹമില്ല. പ്രാഥമിക പാഠശാലകളിൽ പഠിക്കുന്ന എല്ലാ കുട്ടികളും ഒരുപോലെ പാവപെട്ടവരല്ലാ എന്നത് സായ്പ് മറന്നു പോയോ എന്ന് സംശയമുണ്ട്. പാവപ്പെട്ട കുട്ടികൾ മാത്രമേ, സർക്കാർ പ്രാഥമിക പാഠശാലകളിൽ കടക്കുകയുള്ളൂ എന്ന് മിച്ചൽ സായ്പ് വിചാരിച്ചിട്ടുണ്ടെങ്കിൽ, അത് അബദ്ധം തന്നെ. ഒരു നാട്ടിലുള്ള എല്ലാ കുട്ടികളെയും നിർബ്ബന്ധിച്ചിട്ടെങ്കിലും പഠിപ്പിക്കേണ്ടത് രാജ്യത്തിൻെറ ധർമ്മമാണ്. ഏറ്റവും പരിഷ്‌ക്കാരമുള്ള ഇംഗ്ലണ്ടിൽ തന്നെയും ആ നിർബന്ധം ഉണ്ട്. ധനവാന്മാരായ കുട്ടികളെ അവരുടെ രക്ഷകർത്താക്കന്മാർ ഇംഗ്ലണ്ടിൽ എന്നപോലെ ഇവിടെയും പഠിപ്പിക്കുമെന്നുള്ളതാണ്. അവർക്കു വേണ്ടി അവരുടെ രക്ഷാകർത്താക്കന്മാർക്കു  കൊടുക്കുവാൻ മടിയില്ലാത്ത ഫീസിനെ നിരാകരിച്ചതു, ഗവര്‍ന്മേണ്ടിന്‍റെ ഔദാര്യം എന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. പക്ഷേ, ഫീസ് പിരിക്കുന്നതിൽ പട്ടിണിക്കു മാസപ്പടി വാങ്ങുന്നവരായ പ്രാഥമിക പാഠശാലകളിലെ അധ്യാപകന്മാർ കാണിച്ചു പോരുന്ന അഴിമതികളെ നിറുത്തുന്നതിനു ഇതൊരു നല്ല തന്ത്രമെന്ന് അധികൃതന്മാർ വിചാരിച്ചേക്കുമായിരിക്കും. അവരെ ശാസിച്ച് നേരെ ആക്കുന്നതിനു ശക്തിയില്ലാത്ത ഉദ്യോഗസ്ഥന്മാർ ന്യൂതന ഏർപ്പാടുകൾ നടപ്പിൽ വരുമ്പോൾ അവർ കാണിക്കാവുന്ന അഴിമതികളെ കാണുമെന്നു ഞങ്ങൾ വിചാരിക്കുന്നില്ല. ഈ രാജ്യത്തു ള്ള എല്ലാ കുട്ടികളും പള്ളിക്കൂടങ്ങളിൽ ചേർന്ന് പഠിക്കുവാൻ വേണ്ട നിബന്ധനകളെ ആലോചിച്ചു ചെയ്യുന്നതിന് ഗവര്‍ന്മേണ്ടിനും, വിദ്യാഭ്യാസ വകുപ്പിൻെറ മേലദ്ധ്യക്ഷനും ധൈര്യവും, ബുദ്ധിഗുണവും ഇല്ലാതെ പോയതിൽ നാട്ടുകാർ ഖേദിക്കതന്നെ ചെയ്യും. പാവപ്പെട്ട എല്ലാ കുട്ടികളെയും ഗവര്‍ന്മേണ്ട് സഹായിക്കുവാൻ ഇച്ഛിക്കുന്നില്ല. അവരിൽ, സർക്കാർ പള്ളിക്കൂടങ്ങളിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്കു മാത്രം ഈ ഗുണം സിദ്ധിക്കുവാൻ അവകാശമുണ്ടെന്ന് ഗവര്‍ന്മേണ്ട് വിചാരിച്ചതിൽ അവർ വലുതായ ഒരു ചൂണ്ടയെ പാവപ്പെട്ട കുട്ടികളുടെ മുമ്പിൽ ഇരകോർത്ത് എറിഞ്ഞിരിക്കയാണ് ചെയ്തിട്ടുള്ളത്. സർക്കാർ പ്രാഥമിക പാഠശാലകളുടെ ഏറ്റവും ശോചനീയമായ അവസ്ഥ പൊതുജന ക്ഷേമത്തെ വരാതെ സൂക്ഷിക്കയാണോ എന്നും സംശയമുണ്ട്. പക്ഷേ, സർക്കാർ സ്കൂളുകളിൽ കുട്ടികൾ നിറയുവാൻ ഗവര്‍ന്മേണ്ട്  പ്രയോഗിക്കുന്ന ഒരു കൗശലമായിട്ടും ഈ പുതിയ ചട്ടത്തെ ഞങ്ങൾ ഗണിക്കുന്നു. എന്തായാലും, പ്രാഥമിക വിദ്യാഭ്യാസത്തെ തൃപ്തികരമായ വിധത്തിൽ പ്രചരിപ്പിക്കുന്നതിന് ഉദ്യമിക്കുന്ന ഏതു ഗവര്‍ന്മേണ്ടും  ആദ്യമായിട്ട് ചെയ്യേണ്ടത്, അദ്ധ്യാപകന്മാരുടെയും ഉപകരണങ്ങളുടെയും പരിതാപകരമായ സ്ഥിതിയെ നന്നാക്കുകയാകുന്നു. അങ്ങനെ ചെയ്യാതെ പ്രാഥമിക വിദ്യാഭ്യാസം ശുദ്ധമായ ഫലത്തെ ഉൽപ്പാദിപ്പിക്കയില്ല; തീർച്ച തന്നെ.

Note: This article was first published on www.svadesabhimani.com and has been republished with permission from the Vakkom Moulavi Foundation Trust (VMFT)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.