പൊളിച്ചെഴുതപ്പെടുന്ന ആൺകുട്ടിക്കാലം: എം ആർ രേണുകുമാറിൻ്റെ കുട്ടികൾക്കുവേണ്ടിയുള്ള കഥകളിലൂടെ.

എം ആർ രേണുകുമാർ കുട്ടികൾക്കുവേണ്ടി എഴുതിയ മൂന്ന് പുസ്തകങ്ങൾ ഇവിടെ അവലോകനം ചെയ്യുന്നു. ആൺകുട്ടിക്കാലത്തിൻ്റെ സങ്കീർണ്ണമായ വിവരണത്തിലൂടെ  ജാതീയത, ലിംഗഭേദം, അരികുവത്കരണം എന്നിവ യുവ വായനക്കാർക്ക് മുൻപിൽ പുനർവായനയ്ക്ക് വിധേയമാക്കുന്നു. 

[കുറിപ്പ് : അലയുടെ നാല്പത്തിയൊന്നാം ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ  മലയാളം തർജ്ജമ.]

എഴുത്ത്ശ്രീജിത്ത് മുരളി
മൊഴിമാറ്റം: ശ്രീദേവി, സുശ്രുതൻ 

കലയിലും സാഹിത്യത്തിലും  സങ്കീർണ്ണവും സൂക്ഷ്മവുമായ സാമൂഹിക യാഥാർത്ഥ്യങ്ങളെ  തീവ്രതയോടെ അവതരിപ്പിക്കുന്നതിനുവേണ്ടി കുട്ടിക്കാലത്തെക്കുറിച്ചുള്ള ചിത്രീകരണങ്ങൾ  ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും, കുട്ടികൾക്കായി കുട്ടിക്കാലത്തെ അവതരിപ്പിക്കുക എന്ന വെല്ലുവിളിയാണ് തൻ്റെ രചനയിൽ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും കവിയുമായ എം.ആർ. രേണുകുമാർ ഏറ്റെടുത്തിരിക്കുന്നത്. ലേഖനത്തിൽ, എം.ആർ. രേണുകുമാറിൻ്റെ കുട്ടികൾക്കുവേണ്ടിയുള്ള മൂന്ന് കൃതികൾ ഞാൻ അവലോകനം ചെയ്യുന്നു, അതോടൊപ്പം കൃതികളിലെ ബാല്യം, ബാല്യ പരിസരങ്ങൾ, വൈകാരികത എന്നിവയെക്കുറിച്ചും അന്വേഷിക്കുന്നു. “നാലാം ക്ലാസിലെ വരാൽ”, “അരസൈക്കിൾഎന്നിവ  രേഖാചിത്രങ്ങളോട് കൂടിയ കഥാസമാഹാരങ്ങളാണ്. എന്നാൽ  “പൊടിയരിക്കഞ്ഞിഒരു കഥാപുസ്തകമാണ് മൂന്ന് പുസ്തകങ്ങൾ എനിക്ക് തുറന്നുതന്നത് നേരിട്ട് പരിചിതമല്ലാത്തതും എന്നാൽ കേരളത്തിൽ വളരുമ്പോൾ കേട്ടറിഞ്ഞിട്ടുള്ളതുമായ ഒരു ലോകമാണ് (ബിഷപ്പ്, 1990). ഒരുപക്ഷേ മറ്റുള്ളവർക്ക് അവരുടെ ജീവിതാനുഭവങ്ങൾക്കു നേരെയുള്ള കരുതലാർന്ന പ്രതിഫലനമാകാം ഇത്. ഇന്നത്തെ കുട്ടികൾക്ക് കഥകൾ  ഭൂതകാലത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ്. ഒരു ആൺകുട്ടിയായി വളരുന്നതിനെക്കുറിച്ച് രചയിതാവ് കൂടുതൽ ബോധവാനായതുകൊണ്ടാവാം ഈ ചെറുകഥകളിലെ കേന്ദ്ര കഥാപാത്രങ്ങളൊക്കെയും ആൺകുട്ടികളാണ്. അതേസമയം കുടുംബാംഗങ്ങൾ, ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സുഹൃത്തുക്കൾ, അധ്യാപകർ, അയൽക്കാർ തുടങ്ങിയ മറ്റ് കഥാപാത്രങ്ങൾക്കും കഥകളിൽ തുല്യ പ്രാധാന്യമുണ്ട്

ബാല്യകാല ഇടങ്ങൾ : സ്ഥല കാല തത്ത്വങ്ങൾ

മലയാള ബാലസാഹിത്യത്തിൽ പൊതുവായി കാണുന്ന കുട്ടിക്കാല ഓർമ്മകൾ രചയിതാവ് തന്റെ കഥകളിൽ അതേപടി പിന്തുടരുന്നില്ലഎന്നാൽ കഥകൾ രചയിതാവിൻ്റെ ഓർമ്മകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നതിനുള്ള  സൂചനകളുണ്ട്. കൗമാരത്തിന് മുമ്പോ തുടക്കത്തിലോ ഉള്ള ആൺകുട്ടികളായ കേന്ദ്ര കഥാപാത്രങ്ങളുടെ ആത്മഭാഷണങ്ങളായാണ് കഥകൾ അവതരിപ്പിക്കുന്നത്. കൃത്യമായ സ്ഥല കാലങ്ങൾ പറഞ്ഞിട്ടില്ലെങ്കിലും കഥകളിലെ ആൺകുട്ടികളുടെ ജീവിതാനുഭവങ്ങൾ  കേരളത്തിലെ പിന്നോക്കാവസ്ഥയിലുള്ള  ഒരു ഗ്രാമപ്രദേശത്തു നടക്കുന്നതായാണ് കാണാൻ കഴിയുന്നത്. കഥകളിലെ കുട്ടികൾ കൂടുതലും സർക്കാർ സ്കൂളുകളിൽ പോകുന്ന, തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ്; അവർ താമസിക്കുന്ന ചെറിയ വീടുകൾ അവർ തന്നെ നിർമ്മിച്ചവയാണ്. കഥാപാത്രങ്ങളുടെ സാമൂഹിക സ്വത്വത്തെ  എഴുത്തുകാരൻ  പരാമർശിക്കുന്നില്ലെങ്കിലും, കഥകളുടെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത് കേന്ദ്ര കഥാപാത്രങ്ങൾ അടിച്ചമർത്തപ്പെട്ട ജാതി സമൂഹങ്ങളിൽ നിന്നുള്ളവരാണെന്നാണ്.

വീട്, സ്കൂൾ, കളിസ്ഥലങ്ങൾ,  ഒഴിവുസമയങ്ങൾ, മാതാപിതാക്കളുടെ ജോലിസ്ഥലങ്ങൾ, ഭൂപരിസരങ്ങൾ എന്നിങ്ങനെ കുട്ടിക്കാലത്തിൻ്റെ വിവിധ ഇടങ്ങളെയാണ് വായനക്കാർക്കായി കഥകൾ തുറന്നിടുന്നത്ഗ്രാമീണ കേരളത്തിലെ സ്ഥലങ്ങളുംപരിസ്ഥിതിയും സാമൂഹികാവസ്ഥയും കഥകളിൽ ആവർത്തിച്ചുകാണാനാകുന്ന  കഥാപാത്രമാണ്. ഭൂരിഭാഗം കഥകളും ആലപ്പുഴകോട്ടയം വരെ നീണ്ടുകിടക്കുന്ന നദീതട ആവാസവ്യവസ്ഥയിൽ സ്ഥിതി ചെയ്യുന്നു. കഥകളിലെ സജീവ കഥാപാത്രങ്ങളായ കുട്ടികൾക്ക് മീൻപിടുത്തം ഒരു പൊതു വിഷയമാണ്. കമ്പും, നൂലുമുപയോഗിച്ച് ചൂണ്ടയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ വിശദമായി കഥയിൽ  വിവരിക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രം അതിനുവേണ്ടി പൈസ സ്വരൂപിക്കുന്നതും ചൂണ്ടക്കുവേണ്ടിയുള്ള  ഇര കണ്ടെത്തുന്നതും അതിലുൾപ്പെടുന്നു. വലിയ മത്സ്യങ്ങളെ പിടിക്കുമ്പോൾ കുട്ടികൾക്ക് പൊതുവെ അദ്ഭുതവും ആവേശവും ചില സമയങ്ങളിൽ ഭയവും  ഉണ്ടാകാറുണ്ട്. ചില സമയങ്ങളിൽ നദി അവർക്ക് വലിയ മത്സ്യത്തെ പിടിക്കാനുള്ള പോരാട്ടത്തിന്റെ വേദിയായി മാറുന്നു, മറ്റ് കഥകളിൽ അത് കളിയുടെയും നീന്തൽ പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമുള്ള ഇടമാണ്സ്കൂൾ പോലുള്ള സ്ഥാപനങ്ങൾക്കപ്പുറം സൗഹൃദങ്ങൾ വളരുന്ന, സാഹസികത നിറഞ്ഞ കളികളും പഠനവും നടക്കുന്ന ഇടങ്ങളാണിവ. കഥകളിലെ ദൈനംദിന ജീവിതരീതികൾ വിദ്യാലയത്തിനും വീടിനും വെളിയിലുള്ള കുട്ടികളുടെ ഊർജ്ജസ്വലവും സമ്പന്നവുമായ ജീവിതങ്ങളിലേക്കാണ് വായനക്കാരുടെ കാഴ്ചയെ നയിക്കുന്നത്. ജീവിതങ്ങളുടെ സ്ഥല കാലങ്ങൾ തികച്ചും പ്രാദേശികമായ പശ്ചാത്തലത്തിൽ നിന്നുമാണ്. “നാലാം ക്ലാസിലെ വരാൽ”, “പൊടിയരിക്കഞ്ഞി” എന്നീ കഥകൾക്കായി വരച്ചിരിക്കുന്ന വർണ്ണ ചിത്രങ്ങളിലെ കഥാപാത്രങ്ങളും അവർ  വളർന്നുവരുന്ന സന്ദർഭങ്ങളിലുണ്ടാകുന്ന  വൈകാരികമായ സന്തോഷങ്ങളും ക്ലേശങ്ങളും ചിത്രീകരിക്കുവാൻ യഥാതഥമായ രീതി അവലംബിച്ചിരിക്കുന്നത് ദൃശ്യമാണ് (ശ്രീനിവാസ് 2016). കഥകളിലെ വരകൾ   ബാല്യത്തിൻ്റെ പരിസരങ്ങളായ  വിദ്യാലയത്തെ, വഴികളെ, പുഴകളെയും കൃത്യമായി അടയാളപ്പെടുത്തികൊണ്ട് കഥാപാത്രത്തിനെ  അവിടെ സവിശേഷമായ സ്ഥാനം കൊടുക്കുന്നു. രീതി ആഖ്യാനത്തിന് പുതിയൊരു തലം നൽകുന്നു. കൗമാരക്കാരായ കേന്ദ്ര കഥാപാത്രങ്ങൾ സാമൂഹിക ഭൂപരിസരങ്ങകളിലേക്ക് യാത്രചെയ്യുന്നുണ്ട്. പ്രധാനകഥാപാത്രങ്ങളുടെ യാത്രകളുടെ ചിത്രീകരണം ഗ്രാമീണ കേരളത്തിൻ്റെ  പ്രാദേശികമായ ഇടങ്ങൾ വായനക്കാർക്കുമുമ്പിൽ തുറക്കുന്നു. ഉദാഹരണമായിഅവർ സ്കൂളിൽ നിന്ന് വീട്ടിലെത്താൻ പുഴ മുറിച്ചുകടക്കുന്നതും, നീണ്ട ഗ്രാമ വഴിയിലൂടെ നടന്ന് ആശുപത്രിയിലേക്ക് എത്തുമ്പോൾ അവിടെ  സഹപാഠിയെ കാണുന്നതും,  ചെളി നിറഞ്ഞ വഴിയിലൂടെയുള്ള സഞ്ചാരങ്ങളുംതൊടിനരികിൽ  ഒരു പെൺകുട്ടിയും  അമ്മയും വസ്ത്രങ്ങൾ കഴുകുന്ന  കാഴ്ചയുംട്യൂഷൻക്ലാസുകളിലേക്കുള്ള അവരുടെ യാത്രയും അടങ്ങുന്ന നിരവധി അനുഭവങ്ങൾ  കഥകളിൽ പ്രാദേശികഭംഗി കോറിയിടുന്നുണ്ട്.

നാലാം ക്ലാസിലെ  വരാലിലെ”  ‘എനിക്ക് മനസ്സിലാവാത്തത്’  എന്ന കഥയിലെ പശ്ചാത്തലം കേന്ദ്രകഥാപാത്രത്തിൻ്റെ അച്ഛന്റെ  ജോലിസ്ഥലമാണ്അച്ഛനോടൊപ്പം നഗരത്തിലേക്കുള്ള അവന്റെ ആദ്യ യാത്രയാണ്, അവിടെ ഒരു ബാങ്കിൽ തൂപ്പുകാരൻ ആയി ജോലി ചെയ്യുകയാണ് അച്ഛൻബാങ്കിലെ വ്യത്യസ്ത സംഭവങ്ങൾ മനസ്സിലാക്കാൻ കുട്ടിക്ക് കഴിയുന്നില്ല. ബാങ്കിലെ തൊഴിൽ ശ്രേണിയെക്കുറിച്ച് അവന് അറിവില്ല, മാത്രമല്ല തന്റെ അച്ഛനെ ഉദ്യോഗസ്ഥർ ഒരു പ്രത്യേക രീതിയിൽ അഭിസംബോധന ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ഒരു ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്ന് അച്ഛൻ ഉപയോഗിച്ച വസ്ത്രങ്ങൾ സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്നും അവന് മനസ്സിലാക്കാൻ കഴിയുന്നില്ലസംശയത്തോടെയും ദേഷ്യത്തോടെയും നാണക്കേടോടെയും സങ്കടത്തോടെയുമാണ് അന്ന് അവൻ വീട്ടിലേക്കു മടങ്ങിപോവുന്നത്. വീട്ടിലെത്തി അവൻ അമ്മയോട് ഇതിനെക്കുറിച്ചു ചോദിക്കുന്നു . പൊടിയരിക്കഞ്ഞി, എന്ന കഥയിൽ രോഗിയായ  അച്ഛനെ ഓർത്ത് വിഷമിച്ച് ആൺകുട്ടി സ്കൂൾ വിട്ട് വീട്ടിലേക്ക് ഓടുന്നു. വീട്ടിലെത്തിയപ്പോൾ അമ്മ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതറിഞ്ഞ് അടുക്കളയിൽ പോയി അവൻ അച്ഛന് വേണ്ടി, അമ്മ ഉണ്ടാക്കുന്നതു പോലെ പൊടിയരിക്കഞ്ഞിയും കറിയും ഉണ്ടാക്കാൻ ശ്രമിക്കുന്നു. അടുക്കളയും അവിടെ കുട്ടി  നടത്തുന്ന ഭക്ഷണം ഉണ്ടാക്കാനുള്ള ശ്രമവും വെല്ലുവിളിക്കുന്നത്  വീടിനകത്തെ മുഖ്യധാരാ ആൺ ഇടങ്ങളെയാണ്. അതുപോലെതന്നെ  ഒരു ഫാനും കിടക്കാൻ കിടക്കയും പല്ലുതേയ്ക്കാൻ വാഷ്‌ബേസിനും ഉള്ളതിനാൽ ഒരു പ്രത്യേക അടുപ്പത്തോടെ  ആശുപത്രിവാസത്തെ  അവൻ വീടുമായി ചേർത്തു വയ്ക്കുന്നു. ഇത്തരം ഇടങ്ങൾ പശ്ചാത്തല ക്രമീകരണങ്ങൾ മാത്രമല്ല, കഥകൾ ഉയർന്നുവരുന്നതിലും വികസിക്കുന്നതിലും നിർണായകമായ പങ്കു വഹിക്കുന്നു.

ആൺകുട്ടിക്കാലം, വൈകാരികത, ബന്ധങ്ങൾ

ബാല്യത്തെക്കുറിച്ചുള്ള ആഖ്യാനങ്ങൾ ദൈനംദിന ജീവിതത്തെ കുട്ടികളുടെ കണ്ണിലൂടെ നോക്കികാണാനുള്ള  സാധ്യത തുറക്കുന്നു. ചരിത്രപരമായി, ബാലസാഹിത്യത്തിനുള്ളിലെ ആൺകുട്ടിക്കാലത്തെ  അടയാളപ്പെടുത്തുന്നത് സാഹസികത, കുസൃതി എന്നീപുരുഷ’ സ്വഭാവങ്ങളിലൂടെയാണ്, മറ്റ് വികാരങ്ങൾക്ക്  വളരെ കുറച്ചേ ഇടം ലഭിക്കുന്നുള്ളൂ (Tribunella 2011). രേണുകുമാറിന്റെ കഥകളിലെ ആൺകുട്ടികൾ സാഹസികരും അന്വേഷണാത്മകരുമാണ്, എന്നാൽ അവർ ആർദ്രതയുള്ളവരും കരുതലുള്ളവരും, വൈകാരിക ദുർബലത കാണിക്കുന്നവരുമാണ്. അവരുടെ നിഷ്കളങ്കത മുതിർന്നവരുടെ സാമൂഹിക ലോകത്തെക്കുറിച്ചുള്ള അജ്ഞതയിലല്ല, മറിച്ച് അത് മനസ്സിലാക്കുന്നതിലും പരാധീനതകളെ അവർ മറികടക്കുന്നതിലുമാണ്. സുഹൃത്തുക്കൾ, കുടുംബം, ചുറ്റുപാടുകൾ എന്നിവയുമായുള്ള ബന്ധങ്ങളും വികാരങ്ങളും ആഖ്യാനങ്ങളിലെ  വലിയൊരു ഭാഗമാണ്, അതോടൊപ്പം പാർശ്വവത്കരിക്കപ്പെട്ട സാമൂഹിക സന്ദർഭങ്ങളിൽ വളരുന്ന കുട്ടികളുടെ ആന്തരിക പോരാട്ടങ്ങളെ രചയിതാവ് കരുതലോടെ  ചിത്രീകരിക്കുന്നുമുണ്ട്.

(നാലാം ക്ലാസിലെ വരാൽ. വരകൾ : അരുണ ആലഞ്ചേരി )

അച്ഛൻമകൻ ബന്ധത്തെ വളരെ സൂക്ഷ്മതയോടെയാണ് കഥകളിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്നേഹം, കാത്തിരിപ്പ്പ്രത്യാശ, ഭയം എന്നിങ്ങനെ വ്യത്യസ്തമായ വികാരങ്ങൾ അച്ഛനും മകനും തമ്മിൽ പങ്കിടുന്നു. കർശനമായ പിതൃബന്ധത്തിന്റെ ഘടകങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും,അവർ ആർദ്രമായ വൈകാരിക ബന്ധം പങ്കിടുന്നതായി കാണിക്കുന്നുണ്ട്അവിടെ ഒരിക്കലും ഭയമോ ദേഷ്യമോ പ്രധാനമായ വികാരങ്ങളല്ലഅരസൈക്കിൾ എന്ന കഥയിൽ  ആൺകുട്ടി സൈക്കിളോടിക്കാൻ കൊതിക്കുമ്പോൾ തന്നെ, അച്ഛന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പോകാൻ ഭയപ്പെടുന്നു. അച്ഛൻ അവന് പുതിയ സൈക്കിൾ വാങ്ങികൊടുക്കുമ്പോൾ  ഭയം ആവേശത്തിലേക്കും സന്തോഷത്തിലേക്കും മാറുന്നു. മറ്റ് കഥകളിൽ ആൺകുട്ടികൾ അച്ഛന്റെ  പ്രയാസകരമായ ജീവിതത്തെക്കുറിച്ച് ബോധവാന്മാരാണ്, കൂടാതെ അച്ഛനമ്മമാരോട്  അന്യായമായ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കാൻ അവർ ശ്രദ്ധാലുക്കളുമാണ്. പൊടിയരിക്കഞ്ഞി എന്ന കഥയിൽ കുട്ടി രോഗിയായ അച്ഛന് ഭക്ഷണം തയ്യാറാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. അവന്റെ പരിചരണത്തിൽ അവരുടെ കണ്ണ് നിറയുന്നു, തന്റെ  പനി മാറിയെന്നു അച്ഛൻ അവനോടു പറയുന്നു. അമ്മമകൻ ബന്ധങ്ങളും കഥകളിൽ വളരെ ആർദ്രതയോടെ അവതരിപ്പിക്കപ്പെടുന്നുവൈകാരിക പിന്തുണയ്ക്കായി കുട്ടി എപ്പോഴും തിരിയുന്നത് അമ്മയിലേക്കാണ്. രേണുകുമാർ തന്റെ പുരുഷ കഥാപാത്രങ്ങളെയും വൈകാരികമായ ദുർബലതയും ആർദ്രതയും കരുതലും പ്രകടിപ്പിക്കുന്നവരായിട്ടാണ് അവതരിപ്പിക്കുന്നത് . തങ്ങളുടെ പരാധീനകൾ പരസ്പരം മനസ്സിലാക്കുന്ന ഇത്തരം കഥാപാത്രങ്ങൾ മുഖ്യധാരാ ആൺ അധികാരത്തിൻ്റെ  അതിരുകളെ പുനർനിർവചിക്കുന്നു.

സമപ്രായക്കാർക്കിടയിലെ ഇടപഴകലിൽ വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്നു, അവർ തമ്മിലുള്ള വൈകാരിക ബന്ധങ്ങൾ ഊന്നിപ്പറയുന്നത് പങ്കുവയ്ക്കൽ, മനസ്സിലാക്കൽ, കരുതൽ തുടങ്ങിയ ഗുണങ്ങളാണ് (ഉദാഹരണത്തിന്, നാലാംക്ലാസിലെ വരാൽ എന്ന കഥയിൽ). രണ്ട് ആൺകുട്ടികൾ തമ്മിലുള്ള സൗഹൃദത്തിൻ്റെ കഥയാണ് അര സൈക്കിളിലെ നൂർ എന്ന കഥയിൽ പറയുന്നത്. ഒരു ആൺകുട്ടിക്ക് അവൻെറ സുഹൃത്ത് ഒരു മീൻ സമ്മാനമായി കൊടുക്കുന്നു. അടുത്ത ദിവസം മീൻ ചാവുന്നു. അപ്പോൾ ആ കുട്ടിയുടെ ആവേശം സമ്മാനം നഷ്ടപ്പെട്ടതിൻ്റെ ഭയത്തിലേക്കും സങ്കടത്തിലേക്കും മാറുന്നു. ഈ കഥകളിലെ ആൺകുട്ടികൾ വൈകാരിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അത് അവർ ചുറ്റുമുള്ളവരുമായി സ്വതന്ത്രമായി പങ്കിടുന്നു. സാധാരണ ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവർക്ക് ചുറ്റുമുള്ളവർ വിഷലിപ്തമായ ‘ബോയ് കോഡ്‘, അവരിൽ അടിച്ചേൽപ്പിക്കുന്നില്ല; അതിൽ ആൺകുട്ടികളെ പലപ്പോഴും അക്രമാസക്തമായി വികാരങ്ങളെയും അവയുടെ പ്രകടനത്തെയും നിയന്ത്രിക്കാനും പുരുഷാധിപത്യ സ്വഭാവത്തിലേക്ക് വളരാനും പഠിപ്പിക്കുന്നു (Stahl & Keddie 2020).

 ഈ കഥകളിൽ  ബാല്യകാലം എന്ന സങ്കൽപ്പം ഉയർന്നുവരുന്നത് കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ മുതിർന്നവരും കുട്ടികളും തമ്മിലുള്ള ബന്ധങ്ങളിലൂടെയും, ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള ബന്ധങ്ങളിലൂടെയുംഅതുപോലെ ഒരു കൂട്ടം ആൺകുട്ടികൾക്കിടയിലും സ്കൂളുകൾ, വീട്, സമപ്രായക്കാർ  എന്നിങ്ങനെ  വ്യത്യസ്തങ്ങളായ ഇടങ്ങളിലുണ്ടാകുന്ന വൈകാരിക ബന്ധങ്ങളിലൂടെയുമാണ്  (Cann et al. 2020).  രേണുകുമാറിന്റെ  കഥകളിൽ 20-ആം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലെ കേരളത്തിലെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ബാല്യകാലത്തിൻ്റെ ആർദ്രമായ ചിത്രീകരണമുണ്ട്. ആൺകുട്ടികളുടെ ജീവിതത്തിൻ്റെ  ചില കോണുകളിൽ  നിഷ്കളങ്കതയുടെ ഘടകങ്ങളുണ്ട്, എന്നാൽ അവരുടെ കഥാപാത്രങ്ങൾ സാമൂഹിക യാഥാർത്ഥ്യങ്ങൾക്കുള്ളിലാണ്  രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ കുട്ടിക്കാലത്തെ അവതരിപ്പിച്ചിരിക്കുന്നത് നിഷ്കളങ്കമായ കാല്പനിക കാഴ്ചപ്പാടോടെയല്ല. പക്ഷെ, കഥകൾ യുവ വായനക്കാരനെ ഒരു കാല്പനികമായ  ഇടത്തിലേക്ക് കൂടി കൊണ്ടുപോകും. എന്നാൽ ബാല്യ സങ്കല്പങ്ങൾ വായനക്കാർ   വളർന്നുവന്ന  അനുഭവങ്ങളെ ആശ്രയിച്ച് ആപേക്ഷികമാണെന്ന് എടുത്തുപറയേണ്ടതുണ്ട്എഴുത്തുകാരൻ വായനക്കാരനോട് ഒരുആദർശബാല്യം എങ്ങനെയായിരിക്കണമെന്ന നിർദ്ദേശം  ഒരിക്കൽ പോലും മുന്നോട്ടുവയ്ക്കുന്നില്ല. എന്നാൽ അതിനുപകരമായി  സൗഹൃദം, സ്നേഹം, കരുതൽ തുടങ്ങിയ  മൂല്യങ്ങൾ  കഥകളിൽ  ഉൾച്ചേർത്തിരിക്കുന്നു. സാധാരണയായി ബാലസാഹിത്യത്തിൽ വിവരിക്കാത്ത ഭൂമികയിലുള്ള  കുട്ടികളുടെ ജീവിതം  ഇവിടെ വിവരിക്കപ്പെടുന്നു. മുഖ്യധാരാ  ആഖ്യാന ഘടനകളിലെ വാർപ്പുമാതൃകളിൽ  ബാല്യകാല സവിശേഷതകൾ നിറഞ്ഞ പ്രധാന കഥാപാത്രങ്ങളെയാണ് കാണപ്പെടുന്നത്. എന്നാൽ ഇവിടെ കഥാകൃത്ത്   വരച്ചിടുന്നത്  പച്ചയായ  ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളെയാണ്. അതുപോലെ കഥകളിലെ സാമൂഹിക സാമ്പത്തിക പരിസരങ്ങൾ മുന്നോട്ടുവയ്ക്കുന്ന കുഞ്ഞു ജീവിതങ്ങൾ മുഖ്യധാരാ ബാലസാഹിത്യത്തിൽ കാണപ്പെടാത്തവയാണ് പുസ്തകങ്ങൾ  കൗമാരപ്രായത്തിലുള്ള കുട്ടികൾക്കും മുതിർന്ന വായനക്കാർക്കും വിലപ്പെട്ട വായനാനുഭവമായിരിക്കും നൽകുക. വാക്കുകളുടെ ഒഴുക്കും ചിത്രീകരണങ്ങളും വായനക്കാരനെ കുട്ടികളുടെ  ലോകത്തേക്ക് കൊണ്ടുപോകുന്നു. കഥാകാരൻ അധിവസിക്കുന്ന അനുഭവ  ലോകത്തേക്ക്  സഞ്ചരിക്കുമ്പോൾ, അതുപോലെ  കഥാപാത്രങ്ങളുടെ യാത്രയെ പിന്തുടരുമ്പോൾ വായനക്കാർക്ക് ചിരിക്കാനും കരയുവാനും  സഹാനുഭൂതി പ്രകടിപ്പിക്കുവാനും അതേസമയം അവരവരേത്തന്നെ  ആഴത്തിൽ മനസ്സിലാക്കാനുമാകുന്നു

Books Reviewed 

  • Nalaamklassile Varaal [Snakehead fish in the fourth standard] (2019). Illustration: Aruna Allancheri. Thiruvananthapuram: Kerala State Institute of Children’s Literature. ISBN:  978-81-907460-5-2. Rs. 70 (Paperback/Colour)
  • Aracycle [Half-cycle] (2019). Illustration: Sachindran Karaduka. Kottayam: Mambazham (A DC Books Imprint). ISBN: 978-81-264-7376-2. Rs. 99 (Paperback/B.W.)
  • Podiyarikanji [Broken rice gruel] (2019). Illustration: T.R. Rajesh. Thiruvananthapuram: Kerala State Institute of Children’s Literature. ISBN: 978-93-88935-10-4. Rs. 40 (Paperback/Colour)

References

  • Banerjee, Swapna M. 2010. ‘Everyday Emotional Practices of Fathers and Children in Late Colonial Bengal, India. In Childhood, Yout,h and Emotions in Modern History edited by Stephanie Olsen, 221-241. London: Palgrave Macmillan.
  • Bishop, Rudine Sims. 1990. ‘Mirrors, Windows, and Sliding Glass Doors’. Perspectives: Choosing and Using Books for The Classroom 6, no. 3.
  • Cann, Victoria, Sebastián Madrid, Kopano Ratele, Anna Tarrant, Michael R. M. Ward, and Raewyn Connell. 2020. ‘The Men and the Boys, Twenty Years On: Revisiting Raewyn Connell’s Pivotal Text’. Boyhood Studies 13, no. 2, 1-8.
  • Osella, Caroline, and Filippo Osella. 2006. Men and masculinities in South India. Anthem Press.
  • Renukumar, M.R. & S. Kalesh. 2021. Allinjupuvillya Chila Paadukkaloru Perumazhayilum – Kerala Sahitya Akademi Puraskaram Nediya M.R. Renukumar Samsarikunnu [Some scars don’t dissolve even in mighty rains: Sahitya Akademi Award winner M.R. Renukumar speaks]. Published online in Samakalika Malayalam, 27 March 2021. https://www.samakalikamalayalam.com/malayalam-vaarika/essays/2021/mar/27/kerala-sahitya-akademi-award-winner-mr-renukumar-speaks-116795.html
  • Shen, Lisa Chu. 2020. ‘Masculinities and the Construction of Boyhood in Contemporary Chinese Popular Fiction for Young Readers’. The Lion and the Unicorn 44, no. 3, 221-241.
  • Sreenivas, Deepa. 2016. Illustrating Traditions: The Visual Order of Children’s Literature. Diotima’s: A Journal of New Readings 7, 21-34. 
  • Stahl, Garth, and Amanda Keddie. 2020. The Emotional Labor of Doing ‘Boy Work’: Considering Affective Economies of Boyhood in Schooling. Educational Philosophy and Theory 52, no. 8, 880-890.
  • Tribunella, Eric L. 2011. ‘Boyhood’. In Keywords for Children’s Literature, 21-25. New York University Press.

ലേഖകൻ : ശ്രീജിത്ത് മുരളി ഐഐടി ബോംബയിലെ ഹ്യൂമാനിറ്റിസ് ആൻഡ് സോഷ്യൽ സയൻസ് ഡിപ്പാർട്മെന്റിലെ ഗവേഷകനാണ്ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിലെ തെക്കൻ മലബാർ ജില്ലകളിലെ മുന്നോക്ക സമുദായങ്ങളുടെ  വിദ്യാഭ്യാസത്തിന്റെ അനുഭവത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ഗവേഷണം. വിദ്യാഭ്യാസ നയംബാല്യകാലത്തിൻ്റെ ചരിത്രപരത , ബാലസാഹിത്യം, കുട്ടികൾക്കുവേണ്ടിയുള്ള ഗ്രന്ഥശാലകൾ എന്നീ വിഷയങ്ങളിൽ  അദ്ദേഹത്തിന് താൽപ്പര്യമുണ്ട്

കുറിപ്പ്  : ലേഖനത്തിൻ്റെ  ആദ്യ രൂപത്തിനുവേണ്ട  അഭിപ്രായങ്ങൾ നൽകിയതിനും കുട്ടിക്കാലം, മകൻപിതാവ് ബന്ധങ്ങൾ മുതലായവയെക്കുറിച്ചുള്ള വായനകൾ പങ്കിട്ടതിനും  ഡോ ദിവ്യ കണ്ണനോടുള്ള  നന്ദി രേഖപ്പെടുത്തുന്നു.

 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.