ഭാഷാശാസ്ത്രത്തിലെ ഗവേഷകനായ ലിന്റോ ഫ്രാൻസിസുമായി ഈ എപ്പിസോഡിൽ നമ്മൾ സംസാരിക്കുന്നത്, ലോകത്തെ നാം എങ്ങനെ മനസ്സിലാക്കുകയും സ്വയം വ്യാഖ്യാനിക്കുകയും ചെയ്യുന്നു എന്നതിനെ രൂപപ്പെടുത്തുന്നതിൽ ഭാഷയുടെ സ്വാധീനത്തെക്കുറിച്ചാണ്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉയർന്നുവന്ന കേരളത്തിലെ ഭാഷയെയും ആധുനികതയെയും പറ്റിയുള്ള സംവാദങ്ങളെക്കുറിച്ചും ലിന്റോ ഫ്രാൻസിസ് പ്രതിപാദിക്കുന്നു.
In this episode, we speak with Linto Francis, a researcher in Linguistics, about the influence of language in shaping how we understand the world and also interpret ourselves, and the debates that emerged in the nineteenth and early twentieth centuries around language and modernity in Kerala.
This is the fourth episode in Season 2 of Ala’s podcast series, focusing on the idea of modernity and Kerala. View all episodes here.
ചർച്ചാവിഷയങ്ങൾ:
- 00:02:00 – ഭാഷ ദേശീയതയുടെ ആരംഭം
- 00:03:00 – ഭാഷയിലൂടെ ദേശത്തിൻ്റെ സ്വത്വരൂപീകരണം
- 00:03:55 – പ്രകൃതിയിൽ നിന്ന് ജനങ്ങളിലേക്ക്
- 00:06:30 – കേരളത്തിലെ ആധുനികതയുടെ ആരംഭം
- 00:07:30 – യൂറോപ്പിലെ പ്രൊട്ടസ്റ്റൻ്റ് എത്തിക്
- 00:08:15 – ഭാഷയിൽ ശാസ്ത്രയുക്തിയുടെയും ഗദ്യത്തിൻ്റെയും ആരംഭം
- 00:09:00 – ലോകത്തിൻ്റെ വസ്തുവത്കരിച്ചുള്ള പഠനത്തിൻ്റെ ആരംഭം
- 00:09:45 – കേരളത്തിലെ ഭാഷയുടെ ആധുനിക വത്കരണത്തിൽ യൂറോപ്പിൻ്റെ പങ്ക്.
- 00:12:30 – ഭാഷയിലെ ആധുനികതയും കേരളത്തിൻ്റെ ജാതി വ്യവസ്ഥയും
- 00:13:45 – ആംഗലേയ വിദ്യാഭ്യാസവും കേരളത്തിൻ്റെ ആഗോള പരിചയവും.
- 00:14:45 – യൂറോപ്പ്യൻ വാർത്തകളും ശാസ്ത്രവും മലയാളത്തിലേക്ക്
- 00:15:45 – മലയാള പ്രസിദ്ധീകരണങ്ങൾ : വിദ്യാവിനോദിനി, ഭാഷാപോഷിണി
- 00:17:40 – മലയാള ഭാഷയിലെ ആധുനികത സംവാദം
- 00:20:05 – മലയാളഭാഷയുടെ ആധുനികതയും മാനകീകരണവും
- 00:23:30 – ഇന്ത്യയിലെ ദേശീയ പാരമ്പര്യവാദവും കേരളവും
- 00:26:10 – പത്തൊൻപതാം നൂറ്റാണ്ടിലെ സാഹിത്യ രംഗത്തെ നവോത്ഥാനവും സാമൂഹിക പരിഷ്കരണവും
- 00:30:00 – കേരളത്തിലെ ആധുനികതയും യൂറോപ്പ്യൻ ആധുനികതയും തമ്മിലുള്ള അന്തരം
- 00:35:40 – പോസ്റ്റ് കൊളോണിയൽ കേരളത്തിലെ ആധുനികത
- 00:37:10 – ഉത്തരാധുനിക കാലത്തെ ഭാഷ
About the Guests: Linto Francis is a Research Scholar in Malayalam Linguistics at Calicut University, and lives in Thrissur.
Interview/Production: S. Harikrishnan
Artwork: Nidhin Shobhana
Related Articles on Ala:
- ഒന്നിൽക്കൂടുതൽ എഴുത്തുരീതികളും, വാമൊഴി വ്യവസ്ഥകളും ഒരേസമയം ഉപയോഗത്തിലുണ്ടായിരുന്ന നാട്ടുഭാഷകളിൽ നിന്ന് ഒരു ആധുനിക ഭാഷയിലേക്കുള്ള മലയാളത്തിന്റെ പരിണാമം നിവേദിത കളരിക്കൽ ചർച്ച ചെയ്യുന്നു.