[Podcast] കഥകളിയുടെ അണിയറയിൽ (Part 1: Kathakali Music)

കഥകളി അവതരണത്തിൽ സംഗീതജ്ഞന്റെ പങ്ക്, കഥകളി സംഗീതത്തിന്റെ സവിശേഷതകളും ശിക്ഷണരീതിയും, ആധുനിക കാലഘട്ടത്തിൽ കഥകളി സംഗീതത്തിൽ വന്നിരിക്കുന്ന മാറ്റങ്ങൾ എന്നിവയെപ്പറ്റി പ്രശസ്ത കഥകളി സംഗീതജ്ഞനായ ശ്രീ കോട്ടക്കൽ മധു സംസാരിക്കുന്നു.

രണ്ടു ഭാഗങ്ങളായുള്ള ഈ പോഡ്‌കാസ്റ്റ് പരമ്പരയിൽ കഥകളിയുടെ അണിയറയിലേക്കു ശ്രോതാക്കളെ കൊണ്ടുപോകുകയാണ് നമ്മുടെ അതിഥികൾ. ആദ്യ ലക്കത്തിൽ പ്രശസ്ഥ കഥകളി സംഗീതജ്ഞനായ കോട്ടക്കൽ മധു നമ്മോടൊപ്പം സംവദിക്കുകയാണ്. കഥകളി അവതരണത്തിൽ സംഗീതജ്ഞന്റെ പങ്ക്, കഥകളി സംഗീതത്തിന്റെ സവിശേഷതകളും ശിക്ഷണരീതിയും, ആധുനിക കാലഘട്ടത്തിൽ കഥകളി സംഗീതത്തിൽ വന്നിരിക്കുന്ന മാറ്റങ്ങൾ എന്നിവയെപ്പറ്റി കൂടുതലറിയുവാൻ കേൾക്കുക. (കഥകളി ചുട്ടി, ചമയ സവിശേഷതകളെ കുറിച്ചുള്ള രണ്ടാം ഭാഗം, അടുത്ത ലക്കത്തിൽ)

In a two-part podcast series, we bring you the less-explored facets of Kathakali. In this episode, Kottakkal Madhu, renowned Kathakali musician, delves into a range of topics with us: how Kathakali music differs from the classical forms, the training for Kathakali musicians, the role of a musician in the performance, and contemporary developments in Kathakali music. (Part 2 on Chutti—an intricate mask/make-up used in Kathakali—in the next Issue)


Listen on Google Podcasts   

ചർച്ചാവിഷയങ്ങൾ / Timestamp:

  • 01:00 – കഥകളി സംഗീതത്തിന്റെ ഉൽപ്പത്തിയെ കുറിച്ച്
  • 07:00 – കഥകളി സംഗീതത്തിന്റെ പരിശീലന രീതിയുടെ പ്രത്യേകത
  • 10:30 – സംഗീത പരിശീലനത്തിന്റെ തലങ്ങൾ
  • 14:00 – കഥകളിയിലെ പരീക്ഷണങ്ങളും സംഗീതത്തിലെ മാറ്റങ്ങളും
  • 18:30 – അരങ്ങിൽ കഥകളി കലാകാരന്മാരും സംഗീതജ്ഞരും തമ്മിലുള്ള “സംവാദം”
  • 23:00 – ആധുനിക സാങ്കേതിക വിദ്യയും കഥകളി സംഗീതവും
  • 27:00 – കഥകളി ജനപ്രിയ കലയാകുമ്പോൾ സംഗീതത്തിൽ വരുന്ന മാറ്റങ്ങൾ
  • 29:30 – കഥകളി പരിശീലനത്തിലെ ഇന്നത്തെ മാറ്റങ്ങൾ
  • 33:00 – കഥകളിയിലെ സ്ത്രീസാന്നിധ്യം
  • 34:30 – കഥകളി സംഗീത മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം
  • 36:00 – ഒരു കഥകളി ഗായകന്റെ കടമ
  • 39:30 – സിനിമ മേഖലകളിൽ പ്രവർത്തിച്ചപ്പോൾ അനുഭവപ്പെട്ട വ്യത്യാസങ്ങൾ
  • 41:45 – കഥകളി പദം: ജയിക്ക ജയിക്ക കൃഷ്ണ (ആട്ടക്കഥ: സന്താനഗോപാലം)

അഭിമുഖം: അപർണ വിൻസെന്റ്
പ്രൊഡ്യൂസർ
: ശില്പ മേനോൻ
എഡിറ്റർ: എസ്. ഹരികൃഷ്ണൻ


About the Guest: Shri Kottakkal Madhu is a renowned Kathakali musician and composer based in Kottakkal, Kerala. He won the Kerala Sangeetha Nataka Academy award for Kathakali music in 2016. In addition to his expertise in Kathakali music he has also composed music and sung for various Malayalam movies including the acclaimed Mohanlal starrer ‘Vanaprastham.’

Please follow and like us:

3 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.