പ്രബലമായ ആഖ്യാനങ്ങളെ വെല്ലുവിളിക്കാനും രാഷ്ട്രീയവത്കരിക്കാനും ഉള്ള ഒരു കലാകാരന്റെ ഉത്തരവാദിത്വത്തെക്കുറിച്ചു അലയൊടു സംവദിക്കുന്നു സ്വതന്ത്ര സംഗീതജ്ഞനും, ഗാനരചയിതാവും, പിന്നണി ഗായകനുമായ സൂരജ് സന്തോഷ്.
Sooraj Santhosh
In this episode, we speak with independent musician, lyricist and award-winning playback singer Sooraj Santhosh about music, politics, and his transition as an artist.
ചർച്ചാവിഷയങ്ങൾ
- 01:00 – ഒരു സ്വതന്ത്ര കലാകാരനെന്ന നിലയിൽ സൂരജിന്റെ സംഗീതത്തെ പ്രചോദിപ്പിക്കുന്നത് എന്തൊക്കെയാണ്?
- 02:00 – കേരളത്തിലെ കലാകാരന്മാർ അവരുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമാക്കാൻ മടിക്കുന്നുണ്ടോ?
- 06:00 – ഇന്നത്തെ സാഹചര്യത്തിൽ രാഷ്ട്രീയ നിലപാടുകളുടെ പ്രസക്തി
- 06:30 – “ആലായാൽ തറ വേണോ?” എന്ന പാട്ട് എഴുതാൻ ഉണ്ടായ സാഹചര്യം
- 10:45 – പ്രതികരണങ്ങളും സോഷ്യൽ മീഡിയ സംവാദങ്ങളും
- 13:15 – കലയ്ക്കു രാഷ്ട്രീയ വ്യത്യാസങ്ങളെ മറികടക്കാനുള്ള കഴിവുണ്ടോ?
- 16:00 – “പ്രബുദ്ധ” കേരളത്തിലെ രാഷ്ട്രീയത്തിലെയും കലയിലെയും വൈരുധ്യങ്ങൾ
- 19:00 – കേരളത്തിലെയും ഇന്ത്യയിലെയും സ്വതന്ത്ര സംഗീത രംഗത്തെക്കുറിച്ച്
- 23:30 – സൂരജിനെ പ്രചോദിപ്പിക്കുന്ന സംഗീതജ്ഞർ
- 24:45 – “The Gypsy Sun” എന്ന പുതിയ ആൽബത്തിലെ ഗാനങ്ങളെ കുറിച്ച്
- 27:15 – മതിലേരിക്കന്നിയെ കുറിച്ചുള്ള ‘വടക്കൻ പാട്ട്’ സൂരജ് പാടുന്നു
അഭിമുഖം: എസ്. ഹരികൃഷ്ണൻ; പ്രൊഡ്യൂസർ: ശില്പ മേനോൻ
അതിഥിയെക്കുറിച്ചു: ദക്ഷിണേന്ത്യൻ സിനിമയിൽ ഗായകൻ, ഗാനരചയിതാവ്, കമ്പോസർ എന്നീ നിലകളിൽ അംഗീകാരം നേടിയ കലാകാരനാണ് സൂരജ് സന്തോഷ്. “Folk-rock” ബാൻഡായ മസാല കോഫിയുടെ ലീഡ് വൊക്കലിസ്റ്റ് ആയിരുന്നു. ഇപ്പോൾ സൂരജ് സന്തോഷ് ലൈവ് എന്ന സ്വന്തം ബാൻഡ് ഉണ്ട്. “The Gypsy Sun” എന്ന തൻ്റെ ആദ്യ സോളോ ആൽബം ഈ വർഷം ഇറക്കാൻ തയ്യാറെടുക്കുന്നു. ഈ ലിങ്ക് വഴി സൂരജിനെ ഫോളോ ചെയ്യാവുന്നതാണ്.
Sooraj Santhosh is an award-winning singer-songwriter composer who has been working predominantly in the South Indian film industry. Sooraj was the lead vocalist of the folk-rock band Masala Coffee. Currently, Sooraj performs with his own band Sooraj Santhosh Live. He is working on his debut solo album which will be released this year. Follow him here.