Ala Podcast: മൺപാത്രങ്ങൾ പറയുന്ന പ്രാചീനകഥകൾ: പുരാവസ്തു ഗവേഷണം കേരളത്തിൽ

ഇന്ന് കേരളം എന്ന് അറിയപ്പെടുന്ന പ്രദേശത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ചു ഐതീഹ്യങ്ങൾക്കപ്പുറം ശാസ്ത്രത്തിനെന്താണ് പറയാനുള്ളത്? പഴയ ധാരണകളെ മാറ്റിമറിക്കുന്ന ചില പുതിയ കണ്ടെത്തലുകളെക്കുറിച്ചു സംസാരിക്കുകയാണ് പുരാവസ്തു ഗവേഷകയായ ജസീറ സി. എം. ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ.

ജസീറ സി. എം.

Listen on Google Podcasts   

Pottery excavated near Anakkara in Palakkad district. Photo: Jaseera C. M.

ചർച്ചാവിഷയങ്ങൾ:

  • 01:00 – പുരാവസ്തു ഗവേഷണം തിരഞ്ഞെടുക്കാനുള്ള കാരണം, രംഗത്തു സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ.
  • 05:15 – ‘അയേൺ ഏജ്’ മൺപാത്രങ്ങളെക്കുറിച്ചുള്ള ജസീറയുടെ ഗവേഷണം, ‘പട്ടണം’ സൈറ്റിൽ ജോലിചെയ്ത അനുഭവങ്ങൾ
  • 08:15 – മൺപാത്രങ്ങളുടെ ചരിത്രപരമായ മൂല്യം
  • 11:00 – മൺപാത്രങ്ങളുടെ ജീവചരിത്രം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയകൾ, ആവശ്യമുള്ള സാങ്കേതിക ഉപകരണങ്ങൾ
  • 15:15 – ജസീറയുടെ ഗവേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ, ശവസംസ്കാരത്തിനായി ഉപയോഗിക്കുന്ന മണ്പാത്രങ്ങളുടെ പ്രത്യേകതകൾ
  • 20:30 – മണ്പാത്രങ്ങളും പ്രാചീനകാലങ്ങളിലെ വ്യാപാരവും
  • 24:00 – ‘പട്ടണം’ സൈറ്റിലെ കണ്ടെത്തലുകളുടെ കാലപ്പഴക്കം
  • 25:30 – കേരളം പോലുള്ള ജനസാന്ദ്രതയേറിയ സ്ഥലങ്ങളിൽ പുരാവസ്തു ഗവേഷണം ചെയ്യുന്നതിൻറെ സാധ്യതകളും വെല്ലുവിളികളും
  • 34:15 – കേരളത്തിൻറെ ഭൂപ്രകൃതി പുരാവസ്തു ഗവേഷണത്തിന് തടസ്സമാണോ?
  • 38:00 – കേരളത്തിലെ പുരാവസ്തു ഗവേഷണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി, ഭാവി

പ്രൊഡ്യൂസർ: എസ്. ഹരികൃഷ്ണൻ; അഭിമുഖം: ശില്പ മേനോൻ


അതിഥിയെക്കുറിച്ചു: എറണാകുളത്തിലെ മഹാരാജാസ് കോളേജിലെ ആർക്കിയോളജി ആൻഡ് മറ്റീരിയൽ കൾച്ചറൽ സ്റ്റഡീസ് വിഭാഗത്തിൽ ഗസ്റ്റ് ലക്ച്ചറർ ആണ് ജസീറ സി. എം. ‘Megalithic Ceramics of Central Kerala’ എന്ന വിഷയത്തിൽ തഞ്ചാവൂരിലെ തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ബ്രിട്ടീഷ് മ്യൂസിയം, ഐ. ഐ. ടി. ഗാന്ധിനഗർ, അർച്ചെയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തുടങ്ങിയ പ്രസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ജസീറയെ jassiarc@gmail.com വഴി ബന്ധപ്പെടാവുന്നതാണ്.

English Summary: Beyond Myths, what does science have to say about the ancient history of the region known today as Kerala? Archaeologist Jazeera C.M talks about some new discoveries that change old perceptions In this podcast episode.

Please follow and like us:

One comment

  1. http://controversiesinhistory.blogspot.com/2012/03/forged-story-of-sole-nair-soildership.html

    forged story of sole nair soildership

    There are some popular beliefs in kerala .even historians are not free from these prejudices .one such prejudice is nairs were the sole warriors or soilders in kerala during the earlier period.can it be true by any means.actually answer is no.one european person who were in kerala during the middle of 1700s wrote that ,there were some 15 lakh soilders in kerala.he gives the army strength of each princely states eg 50000 regular army in travancore,another 1lakh using traditional weapons.samudhiri had some 50000 to 75000.kochi had 35000 and palakkad raja had 20000etc.this goes on and on.even that list was not complete.but we know even in the census taken in the last decades of 1800s ,the total savarna population was less than 10%.to sustain a 15lakh army is not easy.even india in 21st century find it too expensive.and population strength is one main concern.any country can rise a army which will be some 5% to 10% of its youths population.may be the kerala armies were not regular armies.still 15 lakh soilders is not so easy to be formed from a section of the society which forms only a minority of the society.but we shall better look at the records and make an understanding of the actual fact.

    palace records does not use the word nair army.samudiri granda varikal never refer to nair

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.