കഥകളി അവതരണത്തിൽ ചുട്ടിക്കും ചമയത്തിനും ഉള്ള സവിശേഷതകളെ കുറിച്ചും പരിശീലന രീതിയെ കുറിച്ചും കാലാന്തരത്തിൽ വന്നിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും പ്രശസ്ത കഥകളി ചുട്ടി-ചമയ വിദഗ്ദനായ ശ്രീ കലാമണ്ഡലം രാം മോഹൻ അലയൊടു സംസാരിക്കുന്നു.
രണ്ടു ഭാഗങ്ങളായുള്ള ഈ പോഡ്കാസ്റ്റ് പരമ്പരയിൽ കഥകളിയുടെ അണിയറയിലേക്കു ശ്രോതാക്കളെ കൊണ്ടുപോകുകയാണ് നമ്മുടെ അതിഥികൾ. കഥകളിയുടെ ചുട്ടിയും ചമയുവുമാണ് പലപ്പോഴും കാഴ്ചക്കാരെ ഈ കലാരൂപത്തിലേക്കു ആകർഷിക്കുന്നത്. കഥകളി അവതരണത്തിൽ ചുട്ടിക്കും ചമയത്തിനും പ്രധാനമായ പങ്കുണ്ട് . ഇവയുടെ സവിശേഷതകളെ കുറിച്ചും പരിശീലന രീതിയെ കുറിച്ചും കാലാന്തരത്തിൽ വന്നിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും പ്രശസ്ത കഥകളി ചുട്ടി-ചമയ വിദഗ്ദനായ ശ്രീ കലാമണ്ഡലം രാം മോഹൻ അലയൊടു സംസാരിക്കുന്നു.
Part-1 on Kathakali music here.
ചർച്ചാവിഷയങ്ങൾ:
- 01:00 – കഥകളി എന്ന കലാരൂപത്തിൽ ചുട്ടിയും ചമയവും വഹിക്കുന്ന പങ്ക്
- 04:00 – ചമയത്തിലേക്കു ആശാന്റെ ശ്രദ്ധ പതിയാൻ ഉണ്ടായ കാരണങ്ങൾ
- 07:00 – വേഷങ്ങൾക്കനുസരിച്ച് ചുട്ടിയിലും ചമയത്തിലും വരുന്ന മാറ്റങ്ങൾ
- 09:30 – ചമയക്രമത്തിൽ കാലാന്തരങ്ങളായി വന്ന മാറ്റങ്ങളെ കുറിച്ച്
- 12:00 – ചുട്ടിയുടെയും ചമയത്തിന്റെയും സാങ്കേതിക വിശദശാംശങ്ങൾ
- 15:30 – ചുട്ടിക്കു ഉപയോഗിക്കുന്ന പ്രത്യേക വസ്തുക്കളും അവയുടെ ശേഖരണവും
- 21:15 – കാലം മാറുന്നതനുസരിച്ച ഇവയുടെ ലഭ്യത്തിയിൽ വ്യത്യാസങ്ങൾ വന്നിട്ടുണ്ടോ?
- 24:30 – ചുട്ടിയിൽ കാണുന്ന പ്രാദേശിക വ്യത്യാസങ്ങൾ
- 25:45 – കഥകളി ചമയത്തിന്റെ സാങ്കേതിക വിശദാംശങ്ങളും ചമയ പ്രക്രിയയിലുള്ള പരിശീലനവും വരും തലമുറക്ക് എങ്ങനെയാണ് കൈമാറുന്നത്?
- 28:30 – കഥകളി ചുട്ടി-ചമയത്തിൽ സ്ത്രീസാന്നിധ്യം
- 32:00 – കഥകളി ചമയത്തെകുറിച്ചു ആശാൻ എഴുതിയ എഴുതിയ പുസ്തകങ്ങളും വിവരങ്ങളും
- 38:15 – ചുട്ടി പഠിക്കാൻ വരുന്നവർ ശ്രദ്ധിക്കേണ്ടത്
അഭിമുഖം: അപർണ വിൻസെന്റ്
പ്രൊഡ്യൂസർ: ശില്പ മേനോൻ
എഡിറ്റർ: എസ്. ഹരികൃഷ്ണൻ
About the Guest: Shri Kalamandalam Rammohan is an eminent Kathakali makeup artist. He has won numerous awards for his craft including the Mukundaraja Smriti Puraskaram from Kerala Kalamandalam. He is also the pioneer in the efforts to compile and preserve knowledge and skills associated with Kathakali makeup in the form of books. His book Nepathyam was published by Kerala Kalamandalam. His upcoming book Aharyankusham will be published by Sangeetha Nataka Academy.
One comment