[മലയാളത്തിലുള്ള എഡിറ്റോറിയൽ വായിക്കുവാൻ താഴേക്ക് സ്ക്രോൾ ചെയ്യുക]
It is hard to believe that seven years have passed since a small group of academics decided to start a Kerala studies blog. As far as non-monetized blogs go, Ala is solidly approaching middle age! As always, we are deeply thankful for the enduring support of our readers, contributors, and well-wishers. Contrary to the proverb, it has been seven years of good luck for us because of you all. Our team members have historically come from this very community of readers, contributors, and writing workshop participants, and this time is no different! We begin our eighth year by welcoming four new members to our close-knit team:
Aparna R is a Ph.D. Research Scholar at the Department of Humanities and Social Sciences, Indian Institute of Technology (IIT) Bombay, India. She currently shuttles between Mumbai and Kerala. Her broad research interests include gender studies, cultural studies, and self-narratives. As a freelancer, she has worn many hats—copyeditor, proofreader, and English-Malayalam translator. A long-time reader of Ala, Aparna brings in an astute sense of its trajectory and a multifaceted set of skills for our bilingual content.
Anjana S is a PhD student in Development Studies at the Tata Institute of Social Sciences, Mumbai. Her research explores everydayness in the gendered socio-spatial processes of contemporary Kozhikode city, exploring how practices of labor, leisure, consumption, and belonging shape urban life. Anjana is fascinated by cities, spaces, and social theory, and believes that every street corner has a secret to tell. Anjana first worked with Ala as a contributor, and then joined the team to bring her creative energies and keen eye to our Malayalam content.
Amrutha R is a dancer and researcher with a postgraduate degree in English literature from Jawaharlal Nehru University, Delhi. Her research interests span disability studies, archival histories, and dance pedagogy in South Asia. As a performer and academic, her work focuses on interrogating the politics of the body in motion—both in theory and practice, attempting to bridge the two worlds. Amrutha’s experience with a range of archival and collaborative projects holds exciting new possibilities for Ala.
Nihira Ram, based in Bangalore, is a writer and communications specialist for the development sector. She is currently working with the Square Circle Clinic (formerly Project 39A), NALSAR, a criminal justice legal aid and research centre. For her Masters’ research, she examined the topography of sound in 19th-century British South Asia with a focus on the intimate lives of labouring women, the colonial medical apparatus, and anti-war mobilizations. Nihira’s extensive experience in utilizing multimedia storytelling techniques to disseminate research is an asset to Ala.
Apart from old-timers Renu, Hari, and Shilpa, these are the people who will be helming Ala in the year to come and beyond. Our sincere thanks and fond farewell to the editors who were an integral part of the team these last two years: Sreedevi Dileep, Susruthan, and Deepti Sreeram. Thanks to them, we were able to sustain Ala’s investment in Malayalam content through translations and original contributions, successfully host a third edition of our writing workshop in 2023, and run a second season of Ala’s podcast on education in Kerala. This is apart from working together on a great set of articles, including a commentary series based on the newly digitized archives of the historic, colonial-era newspaper, Svadeshabhimani. In total, we published 29 pieces—articles and podcast episodes—in the last year. On that note, here is a roundup of the five most-visited articles/podcast episodes on Ala in 2025:
- ‘നന്ദി, നന്നി, നന്തി’? ചില പൊരുത്തക്കേടുകളുടെ ഭാഷാചരിത്രം – അരിഷ് വിജയകുമാർ
- Malayalam Cinema’s Other: Soft-porn and the Stardom of Shakeela – Darshana Sreedhar Mini
- ജാതി ശ്രേണിയുടെ കാണാത്ത മുഖം: പുലിമറഞ്ഞ തൊണ്ടച്ചൻ തെയ്യം – ഒരു ഐതിഹ്യ പഠനം – ഋത്വിക് ശങ്കർ എ.
- The Magical Realism of Kummatty (1979) – Amal Nath Rajeevan
- ‘Scene contra, mone!’ Changing Language and Selves in Malayalam – Akhila Krishnan
We are happy to report that our Malayalam content gets almost as much attention as our English content, and hope to continue building up this engagement in the coming year. We were also very excited to see that one of Ala’s most listened-to podcast episodes (in Malayalam, with an English text translation) is now part of Kannur University’s BA English syllabus! This is the final episode of our first season, where we had a very engaging and wide-ranging conversation with scholar-activists Rekha Raj and Malavika Binny about the history of clothing in Kerala. We are grateful to Drs. Binny and Raj and the many others featured in our podcast episodes who take the time and effort to bring their work to a wider audience.
In the last seven years, the space of Kerala-related blogs and social media channels featuring content at the intersections of academic research and popular writing has widened considerably. These include The Malabar Journal, the Kerala Museum’s ‘Janal Talks’ series, and the events of the I-SHORE collective. There are now a good number of Malayalam podcasts too. We want to especially mention a fun new podcast on cinema in Kerala, Polandinte Patti, which also refers to Ala in a couple of their episodes! This new terrain offers Ala the opportunities to challenge ourselves, collaborate, and learn. In the coming year, we hope to focus more on our social media presence, start a third season of our podcast, host a long-promised third edition of our highly popular writing workshop, and experiment with a range of new formats and article series.
While brainstorming our new podcast season, the following ideas emerged: a conversation around arts and politics in the context of the upcoming Kochi Biennale and Kerala’s festival space in general; a series breaking down recent academic publications in engaging ways for a popular audience; and a roundtable series presenting the editorial team’s offbeat takes on timely topics, drawing from Ala’s archive and other sources. Needless to say, each theme will focus on Ala’s central goal—to take specialised knowledge about Kerala to a wider audience, offering critical and research-based takes on all things Kerala. Do tell us which one appeals the most to you! Here is a poll, and if you prefer Instagram, watch out for a poll there too:
As the new team finds its footing and tries out new ideas, we remain grateful for your support, as always. Whether you are a student, homemaker, researcher, artist, or anybody curious about Kerala, Ala is here for both your writing and reading pleasure! We love hearing from our readers and receiving pitches, and we offer writing support to contributors, so please continue reaching out to us at contact[at]alablog[dot]in.

അല ഏഴ് വർഷം പിന്നിട്ടെന്നത് ഏറെ സന്തോഷം പകരുന്നതും, അതിലേറെ അവിശ്വസനീയമായും തോന്നുന്നു. ഏഴു വർഷങ്ങൾക്ക് മുൻപ് ഒരു കൂട്ടം അക്കാദമിക് സുഹൃത്തുക്കളുടെ ചർച്ചയിൽ നിന്നുദിച്ച ‘കേരള സ്റ്റഡീസ് ബ്ലോഗ്’ എന്ന ആശയമാണ് അല. ധനസമ്പാദനമില്ലാത്ത ഒരു പ്ലാറ്റ്ഫോമായിട്ടും, ചിന്തകളുടെയും സംഭാഷണങ്ങളുടെയും താളുകളിൽ നിന്ന് വളർന്നു വന്ന അല, ഇന്ന് ആത്മവിശ്വാസത്തോടെ അതിന്റെ എട്ടാം വർഷത്തിലേക്ക് കാലെടുത്തു വെയ്ക്കുകയാണ്. എന്നത്തേയും പോലെ, ഈ വേളയിലും ഞങ്ങൾ ഞങ്ങളുടെ വായനക്കാരോടും, സഹലേഖകരോടും , അഭ്യുദയകാംക്ഷികളോടും അവരുടെ തുടർച്ചയായ സഹകരണത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങൾ സമ്മാനിച്ച സ്നേഹം നിറഞ്ഞ ഏഴു വർഷങ്ങൾ ഞങ്ങൾക്ക് വളരെയേറെ വിലപ്പെട്ടതാണ്. ഇതുവരെ ഞങ്ങളുടെ കൂട്ടായ്മയിലേക്ക് ചേർന്നവർ പലരും, ഞങ്ങളുടെ വായനാസമൂഹത്തിൽ നിന്നോ, സഹാലേഖകരിൽ നിന്നോ, രചനാ വർക്ക്ഷോപ്പുകളിൽ പങ്കെടുത്തവരിൽ നിന്നോ ആയിരുന്നു. ആ പതിവ് തുടർന്നുകൊണ്ട്, എട്ടാം വർഷത്തിലേക്കുള്ള ഞങ്ങളുടെ ചുവടുവെപ്പ്, നാല് പുതിയ അംഗങ്ങളെ അലയിൽ സ്വാഗതം ചെയ്തുകൊണ്ടാണ്.
അപർണ ആർ. : മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിലെ (IIT Bombay) ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലെ പി.എച്ച്.ഡി. ഗവേഷകയാണ് അപർണ. കേരളത്തിലും മുംബൈയിലുമായി അവരുടെ പഠനവും ജീവിതവും പുരോഗമിക്കുന്നു. ലിംഗപഠനം, സാംസ്കാരിക പഠനം, സെല്ഫ് നരേറ്റിവ്സ് എന്നിവയാണ് അപർണയുടെ പ്രധാന ഗവേഷണതാൽപ്പര്യങ്ങൾ. ഫ്രീലാൻസറായി, കോപ്പി എഡിറ്റർ, പ്രൂഫ്റീഡർ, ഇംഗ്ലീഷ്–മലയാളം വിവർത്തക എന്നീ നിലകളിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്. അലയുടെ ദീർഘകാല വായനക്കാരിയായ അപർണ, അലയുടെ ഏഴ് വർഷത്തെ യാത്രയെക്കുറിച്ചു നന്നായി മനസ്സിലാക്കിയ ഒരാളാണ്. കൂടാതെ ദ്വിഭാഷാ ഉള്ളടക്കത്തിന് പുതുമയും മികവും നൽകുന്ന വൈവിധ്യമാർന്ന കഴിവുകളും അവർ ടീമിലേക്ക് കൊണ്ടുവരുന്നു.
അഞ്ജന എസ്. : മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) ഡെവലപ്മെന്റ് സ്റ്റഡീസിൽ പി.എച്ച്.ഡി ഗവേഷകയാണ് അഞ്ജന. സമകാലീന കോഴിക്കോട് നഗരത്തിലെ ലിംഗാധിഷ്ഠിത സാമൂഹ്യ–ഭൗതിക പ്രക്രിയകളിലെ ദൈനംദിന ജീവിതമാണ് അവരുടെ ഗവേഷണ വിഷയം. വിനോദം, ഉപഭോഗം, തൊഴിൽ എന്നീ ഘടകങ്ങൾ നഗരജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ അവർ സൂക്ഷ്മമായി നോക്കിക്കാണുന്നു. നഗരങ്ങളെക്കുറിച്ചും, സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചുമുള്ള വിഷയങ്ങളാണ് അഞ്ജനയുടെ മുഖ്യ ഗവേഷണതാത്പര്യങ്ങൾ. ഓരോ നഗരത്തിനും, തെരുവിനും, അതിന്റേതായ ഒരു കഥ പറയാനുണ്ടെന്ന് അവർ വിശ്വസിക്കുന്നു. മുമ്പ് അലയ്ക്കുവേണ്ടി എഴുതിയിട്ടുള്ള അഞ്ജന, തന്റെ മലയാള ഭാഷാപ്രാവീണ്യവും, സർഗ്ഗാത്മക ഊർജ്ജവും, സൂക്ഷ്മമായ നിരീക്ഷണശേഷിയും ഈ കൂട്ടായ്മയിലേക്ക് കൊണ്ടുവരുന്നു.
അമൃത ആർ. : ഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അമൃത നർത്തകിയും ഗവേഷകയുമാണ്. ഡിസബിലിറ്റി സ്റ്റഡീസ്, ആർക്കൈവൽ ചരിത്രങ്ങൾ, ദക്ഷിണേഷ്യയിലെ ഡാൻസ് പെഡഗോജി എന്നിവയാണ് അവരുടെ ഗവേഷണതാൽപ്പര്യങ്ങൾ. പ്രായോഗിക-സൈദ്ധാന്തിക തലങ്ങൾ സംയോജിപ്പിക്കുംവിധം ചലിക്കുന്ന ശരീങ്ങളുടെ രാഷ്ട്രീയത്തെ അവലോകനം ചെയ്യുന്നതാണ് അമൃതയുടെ ഗവേഷണം. വിവിധതരം ആർക്കൈവൽ ഗവേഷണകൂട്ടായ്മകളിൽ പങ്കെടുത്തിട്ടുള്ള അമൃതയുടെ അനുഭവം അലയ്ക്ക് പുതുമയാർന്ന ദിശകൾ പ്രധാനം ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
നിഹിര രാം: നിഹിര ബംഗളൂരുവിൽ അധിവസിക്കുന്ന എഴുത്തുകാരിയും, വികസനമേഖലയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻസ് വിദഗ്ധയുമാണ്. നിലവിൽ അവർ ഹൈദരാബാദിലെ നാൽസാർ (NALSAR) സർവകലാശാലയോടനുബന്ധിച്ചുള്ള സ്ക്വയർ സർകിൾ ക്ലിനിക് (മുൻപ് Project 39A) എന്ന ക്രിമിനൽ ജസ്റ്റിസ് നിയമസഹായ–ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നു. അവരുടെ മാസ്റ്റേഴ്സ് ഗവേഷണം പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ദക്ഷിണേഷ്യയിലെ ശബ്ദഭൂപ്രകൃതിയെ ആസ്പദമാക്കിയതായിരുന്നു—അവിടെ തൊഴിൽ ചെയ്തു വന്ന സ്ത്രീകളുടെ സ്വകാര്യ-അനുഭവലോകങ്ങൾ, കൊളോണിയൽ മെഡിക്കൽ സംവിധാനങ്ങൾ, യുദ്ധവിരുദ്ധ സമരങ്ങൾ എന്നിവയെ കേന്ദ്രീകരിക്കുന്ന പഠനമായിരുന്നു അത്. ഗവേഷണപ്രവർത്തനങ്ങളെ മൾട്ടിമീഡിയ കഥപറച്ചിലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിഹിരയ്ക്കുള്ള വിശാലമായ പരിചയം അലയ്ക്ക് ഒരു വിലപ്പെട്ട മുതൽക്കൂട്ടായിരിക്കും.
അലയിലെ പഴയ ടീം അംഗങ്ങളായ രേണു, ഹരി, ശില്പ എന്നിവരോടൊപ്പം, വരാനിരിക്കുന്ന വർഷങ്ങളിലും അതിന് ശേഷവും അലയുടെ യാത്രയ്ക്ക് നേതൃത്വം നൽകുന്നത് ഈ പുതിയ കൂട്ടുകാർ ആയിരിക്കും. കഴിഞ്ഞ രണ്ടു വർഷങ്ങളായി അലയിലെ അവിഭാജ്യ ഘടകങ്ങളായിരുന്ന എഡിറ്റർമാരായ ശ്രീദേവി ദിലീപ്, സുശ്രുതൻ, ദീപ്തി ശ്രീറാം, എന്നിവർക്ക് ഞങ്ങൾ ഹൃദയംനിറഞ്ഞ നന്ദിയും സ്നേഹപൂർവ്വമായ യാത്രയയപ്പും നൽകുന്നു. അവരുടെ സഹകരണവും പിന്തുണയും അലയുടെ ഒട്ടനവധി ചുവടുവെയ്പുകൾക്ക് കാരണമായി. വിവർത്തങ്ങളിലൂടെയും പുതിയ രചനകളിലൂടെയും അലയുടെ മലയാളഭാഷാ ഉള്ളടക്കങ്ങൾ പരിപോഷിപ്പിച്ചതും, 2023-ൽ ഞങ്ങളുടെ രചനാ വർക്ക്ഷോപ്പിന്റെ മൂന്നാം പതിപ്പ് വിജയകരമായി നടത്താൻ കഴിഞ്ഞതും, കേരളത്തിലെ വിദ്യാഭ്യാസത്തെ ആസ്പദമാക്കിയ അലയുടെ പോഡ്കാസ്റ്റിന്റെ രണ്ടാം സീസൺ പുറത്തിറക്കാൻ കഴിഞ്ഞതുമെല്ലാം അവരുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. ഇരുപതാം നൂറ്റാണ്ടിൽ സുപ്രധാന ചർച്ചകൾക്കിടയാക്കിയ, ബ്രിട്ടീഷ് ഭരണകൂടം അടച്ചുപൂട്ടിയ, സ്വദേശാഭിമാനി ദിനപത്രത്തിന്റെ പുതുതായി ഓൺലൈൻ ആക്കിയ ശേഖരത്തെ അടിസ്ഥാനമാക്കിയുള്ള ലേഖന പരമ്പരയുൾപ്പടെ, അലയിൽ മികച്ച ചില ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതും ഈ കാലയളവിലാണ്. കഴിഞ്ഞ ഒരു വർഷം ലേഖനങ്ങളും, പോഡ്കാസ്റ്റ് എപ്പിസോഡുകളും ഉൾപ്പടെ മൊത്തം 29 പോസ്റ്റുകൾ ഞങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. ഈ കാലയളവിൽ ഏറ്റവുമധികം ശ്രദ്ധയാർജ്ജിച്ച അലയുടെ അഞ്ചു ലേഖനങ്ങളും പോഡ്കാസ്റ്റ് എപ്പിസോഡുകളും:
- ‘നന്ദി, നന്നി, നന്തി’? ചില പൊരുത്തക്കേടുകളുടെ ഭാഷാചരിത്രം – അരിഷ് വിജയകുമാർ
- Malayalam Cinema’s Other: Soft-porn and the Stardom of Shakeela – Darshana Sreedhar Mini
- ജാതി ശ്രേണിയുടെ കാണാത്ത മുഖം: പുലിമറഞ്ഞ തൊണ്ടച്ചൻ തെയ്യം – ഒരു ഐതിഹ്യ പഠനം – ഋത്വിക് ശങ്കർ എ.
- The Magical Realism of Kummatty (1979) – Amal Nath Rajeevan
- ‘Scene contra, mone!’ Changing Language and Selves in Malayalam – Akhila Krishnan
അലയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുടെ ഏതാണ്ടത്രതന്നെ ഞങ്ങളുടെ മലയാളം പ്രസിദ്ധീകരണങ്ങളും ശ്രദ്ദിക്കപ്പെടുന്നുണ്ട് എന്നത് ഞങ്ങൾക്കേറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്, മുന്നോട്ടും ഇത് നിലർനിർത്തുവാൻ ഞങ്ങളാഗ്രഹിക്കുന്നു. മറ്റൊരു സന്തോഷ വാർത്ത, അലയിലെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ പോഡ്കാസ്റ്റ് എപ്പിസോഡുകളിലൊന്ന് കണ്ണൂർ സർവകലാശാലയുടെ ബി.എ. ഇംഗ്ലീഷ് പാഠ്യപദ്ധതിയുടെ ഭാഗമായി എന്നതാണ്. ഇത് ഞങ്ങളുടെ ആദ്യ പോഡ്കാസ്റ്റ് സീസണിലെ അവസാന എപ്പിസോഡാണ്. കേരളത്തിലെ വസ്ത്രധാരണത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള രസകരവും, വിപുലവുമായൊരു സംഭാഷണമാണ് ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സാമൂഹികവിഷയങ്ങളിൽ ശക്തമായി ഇടപെടുന്ന ഗവേഷകരായ ഡോ. മാളവിക ബിന്നി, ഡോ. രേഖ രാജ് എന്നിവരാണ് ഈ പോഡ്കാസ്റ്റിൽ പങ്കെടുത്തിട്ടുള്ളത്. ഡോ. ബിന്നിയെയും ഡോ. രാജിനെയും, കൂടാതെ ഞങ്ങളുടെ പോഡ്കാസ്റ്റ് എപ്പിസോഡുകളിൽ തങ്ങളുടെ അറിവും, സമയവും, പങ്കിടാൻ സമയം കണ്ടെത്തിയ മറ്റെല്ലാ അതിഥികൾക്കും ഞങ്ങൾ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടെ, ഗവേഷണവും ജനപ്രിയരചനകളും ക്രിയാത്മകമായി ഇടകലർത്തുന്ന കേരളസംബന്ധമായ നിരവധി ബ്ലോഗുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വളർന്നുവന്നത് വളരെ ശ്രദ്ധേയമാണ്. ഇതിൽ മലബാർ ജേർണൽ, കേരളാ മ്യൂസിയത്തിന്റെ ‘ജനൽ ടോക്സ്‘ പരമ്പര, ഐ-ഷോർ (I-SHORE) കൂട്ടായ്മയുടെ സംരംഭങ്ങൾ എന്നിവ ശ്രദ്ധേയമാണ്. അതു കൂടാതെ മലയാളത്തിലുള്ള പോഡ്കാസ്റ്റുകളുടെ എണ്ണത്തിലും, ഗുണമേന്മയിലും വളരെയേറെ വർധനവും ഉണ്ടായിട്ടുണ്ട്. അവയിൽ എടുത്തു പറയേണ്ടത്, മലയാള സിനിമയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന രസകരമായ ‘പോളണ്ടിന്റെ പറ്റി’ എന്ന പോഡ്കാസ്റ്റിനെയാണ്—അവരുടെ ചില എപ്പിസോഡുകളിൽ അലയെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. ഇത്തരം പുതിയ സംരംഭങ്ങൾ അലയ്ക്കു സ്വയം വിലയിരുത്തുവാനും, മറ്റുള്ളവരുമായി യോജിച്ച പ്രവർത്തിക്കാനും, പുതിയ അറിവുകൾ സമ്പാദിക്കാനും അവസരങ്ങളൊരുക്കുന്നു. വരാനിരിക്കുന്ന വർഷത്തിലേക്ക് ആവേശകരവും ആസ്വാദ്യകരവുമായ പല പദ്ധതികളും അലയിൽ ഉൾപെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സോഷ്യൽ മീഡിയ സാന്നിധ്യം വർധിപ്പിക്കാനും, പോഡ്കാസ്റ്റിന്റെ മൂന്നാം സീസൺ ആരംഭിക്കാനും, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാമത്തെ രചനാ വർക്ക്ഷോപ്പ് സംഘടിപ്പിക്കാനും, പുതുമയാർന്ന ഫോർമാറ്റുകളും ലേഖന പരമ്പരകളും അലയിൽ ഉൾപ്പെടുത്താനുമുള്ള പദ്ധതികളെല്ലാം തന്നെ ഇവയിൽ ചിലതു മാത്രമാണ്.
പുതിയ പോഡ്കാസ്റ്റ് സീസണെപ്പറ്റിയുള്ള ഞങ്ങളുടെ ചർച്ചകളിൽനിന്നു രസകരമായ ചില ആശയങ്ങൾ ഉയർന്നുവന്നു. അതിലൊന്ന് വരാനിരിക്കുന്ന കൊച്ചി ബിനാലെയുടെയും കേരളത്തിന്റെ പൊതു ഉത്സവ ഇടങ്ങളുടേയും പശ്ചാത്തലത്തിൽ കലയെയും രാഷ്ട്രീയത്തെയും ആസ്പദമാക്കി നടത്തുന്ന ഒരു സംഭാഷണപരമ്പരയായിക്കൂടെ എന്നായിരുന്നു. മറ്റൊന്ന്, പുതിയ അക്കാദമിക് പ്രസിദ്ധീകരണങ്ങളെ ജനപ്രിയശ്രോതാക്കൾക്ക് ആകർഷകമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു പരമ്പരയാണെങ്കിൽ, മൂന്നാമത്തേതു അലയിലെ എഴുത്തുകളെക്കുറിച്ചും, വിവിധ ലേഖനങ്ങൾ പ്രതിപാദിച്ച വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുമുള്ള ടീമിന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്ന ഒരു റൗണ്ട്ടേബിൾ പരമ്പര എന്ന ആശയമായിരുന്നു. ഇത്തരം എല്ലാ ആശയങ്ങളും, നിർദ്ദേശങ്ങളും, വിമർശനാത്മകവും ഗവേഷണാധിഷ്ഠിതവുമായ കാഴ്ചപ്പാടുകളിലൂടെ കേരളസംബന്ധമായ വിങ്ജ്ഞാനത്തെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന അലയുടെ മുഖ്യ ലക്ഷ്യം കേന്ദ്രീകരിക്കുന്നവയാകും. ഇതിൽ ഏതു ആശയമാണ് നിങ്ങൾക്ക് കേൾക്കാൻ കൂടുതൽ താത്പര്യമെന്ന് താഴെ അറിയിക്കുമല്ലോ. ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലുള്ള പോളിലൂടെയും, നിങ്ങൾക്ക് നിങ്ങളുടെ ആശയത്തെക്കുറിച്ചു ഞങ്ങളെ അറിയിക്കാം.
പുതിയ ടീമിന്റെ ചുവടുവെപ്പിനൊപ്പം തന്നെ, നിങ്ങളിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങൾ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ ഒരു വിദ്യാർത്ഥിയോ, വീട്ടുകാര്യങ്ങൾ നോക്കുന്നവരോ, ഗവേഷകരോ, കലാകാരോ, ആരുതന്നെയായാലും, കേരളത്തെക്കുറിച്ചുള്ള വിഷയങ്ങളിൽ പൊതുവെ കൗതുകമുള്ള എല്ലാവരുടെയും എഴുത്തിലും വായനയിലും ഒരു സന്തതസഹചാരിയായി അല നിങ്ങൾക്കൊപ്പമുണ്ട്. വായനക്കാരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളും പുതിയ രചനാ നിർദേശങ്ങളും ഞങ്ങൾക്കു ഏറെ വിലപിടിപ്പുള്ളതാണ്. കൂടാതെ, അലയിൽ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായവും ഞങ്ങൾ നൽകുന്നു. അതിനാൽ തന്നെ, നിങ്ങളുടെ ചിന്തകളും രചനകളും ഞങ്ങൾക്കയക്കാൻ മടിക്കേണ്ട—contact[at]alablog[dot]in എന്ന വിലാസത്തിലൂടെ ഞങ്ങളുമായി നിങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കുക.
